Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
സ്റ്റൈലിഷ് ബോഗൻ അല്പം ലാഗായി
അടച്ചുറപ്പുള്ള തിരക്കഥ വലിച്ചുനീട്ടിയാൽ പറ്റാവുന്ന കുഴപ്പമേ ബോഗന്‍ സംഭവിച്ചുള്ളു. ഒരല്പം നീണ്ടുപോയി... പക്ഷേ ചോക്ലേറ്റ് നായകനിൽ നിന്നും സ്റ്റൈലിഷ് വില്ലനിലേക്കുള്ള ചുവടുമാറ്റം തനി ഒരുവനിലൂടെ ഗംഭീരമാക്കിയ അരവിന്ദ് സ്വാമിയുടെ മറ്റൊരു കിടിലൻ ഗെറ്റപ്പ് ചെറിയ കുറവുകൾക്കു മേൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ബോഗൻ ഒന്നാന്തരമൊരു ത്രില്ലറായി മാറുകയായിരുന്നു. നായകനേക്കാൾ കൂടുതൽ വില്ലനെ ഇഷ്ടപ്പെട്ടു പോകുന്ന ചിത്രമായി ബോഗൻ മാറുന്നത് അരവിന്ദ് സ്വാമിയുടെ സ്റ്റൈലിഷ് ഗെറ്റപ്പിന്റെ പിൻബലത്തിലാണ്. തനി ഒരുവനോളം വരില്ലെങ്കിലും അതേ ടീമിന്റെ മറ്റൊരു സംരംഭം പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കാത്തവണ്ണമാണ് ഒരുക്കിയിരിക്കുന്നത്.
കുറവുകൾ പാകത്തിനുള്ള ചിത്രത്തിൽ മസാല ചേരുവകൾ ചേർത്താൽ ബാലൻസായിക്കോളുമെന്ന സംവിധായകൻ ലക്ഷ്മണിന്റെ കുബുദ്ധി ചിത്രത്തിന്റെ ത്രില്ലിംഗ് മൂഡ് കളയുന്നുണ്ട്. പക്ഷേ ജയം രവിയും അരവിന്ദ് സ്വാമിയും ചിത്രത്തിനായി ഒരുക്കിയ പശ്ചാത്തല സംഗീതവും തമ്മിലുള്ള കെമിസ്ട്രി കൃത്യമായി ഒത്തിണങ്ങിയപ്പോൾ കുറവുകളെ മറന്ന് ചിത്രം അറിയാതെ കണ്ടിരുന്നു പോകും. വില്ലന്റെയും നായകന്റെയും പ്രത്യക്ഷപ്പെടലിന് സർവസാധാരണമായി തമിഴ് സിനിമകളിൽ നല്‍കിവരാറുള്ള അമിത പ്രാധാന്യം ബോഗനിലും തുടരുന്നുണ്ട്.
ഒരു റിഫ്രഷ്മെന്റ് എന്ന മട്ടിൽ പാട്ടും പ്രണയവും കുടുംബകാര്യങ്ങളുമെല്ലാം പറഞ്ഞ ശേഷമാണ് കള്ളനും പോലീസും കളിയിലേക്ക് ചിത്രം കടക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണറായ വിക്രമായി ജയം രവി ചിത്രത്തിലെത്തുന്പോൾ ആദിത്യനെന്ന ക്രിമിനലായാണ് അരവിന്ദ് സ്വാമി വേഷമിടുന്നത്. നായകന്റെയും പ്രതിനായകന്റെയും കണ്ണുകളിൽ കഥ ഒളിപ്പിക്കാൻ സംവിധായകൻ മിടുക്ക് കാട്ടിയപ്പോൾ നായകനേക്കാൾ മികവുറ്റ അഭിനയത്തോടെ അരവിന്ദ് സ്വാമി ബോഗൻ എന്ന ചിത്രത്തെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. കഥാഗതിയും ട്വിസ്റ്റുകളും ത്രില്ലടിപ്പിക്കുംവിധം തന്നെ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നതിനാൽ വാചകങ്ങളിൽ കുരുക്കി ചിത്രത്തിന്റെ ത്രിൽ വെറുതെ കളയുന്നില്ല.
നീളക്കൂടുതലുള്ള കഥയെ കത്രികയിലൂടെ പാകപ്പെടുത്താനുള്ള അവസരം എഡിറ്റർ ആന്റണി കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ ബോഗൻ കുറച്ചുകൂടി സ്റ്റൈലിഷായ ചിത്രമായി മാറുമായിരുന്നു. പരകായ പ്രവേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സസ്പെൻസ് ത്രില്ലറിൽ നായികയായി എത്തുന്നത് ഹൻസികയാണ്. കാര്യമാത്ര പ്രസക്തിയുള്ള വേഷമല്ലെങ്കിലും മസാലക്കൂട്ടിന് പാകത്തിനൊത്തുള്ള അഭിനയമികവ് ഹൻസിക ചിത്രത്തിൽ പുറത്തെടുത്തു.
ടൈറ്റായ ഫ്രെയിമുകൾ മികവോടെ സെറ്റ് ചെയ്ത് ഛായാഗ്രാഹകൻ സൗന്ദർരാജ് തന്റെ പ്രാഗത്ഭ്യം ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ ബിഗ്സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ തോന്നാത്ത വിധമുള്ള ദൃശ്യമികവ് ബോഗന്‍ കൈവന്നു. സിനിമയാണല്ലോ, അപ്പോൾ പാട്ടുകൾ വേണമല്ലോ, ഇല്ലെങ്കിൽ മോശമാകില്ലേയെന്ന തോന്നലിൽ പിറവികൊണ്ട അരസികമായ പാട്ടുകളും ചിത്രത്തിലുണ്ട്. സംഗീത സംവിധാനത്തിൽ പിന്നോട്ടു പോയെങ്കിലും ഡി. ഇമാൻ ചിത്രത്തിനായി ഒരുക്കിയ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. വിജയകുതിപ്പ് തുടങ്ങിയ ചിത്രത്തിന്റെ തുറുപ്പുചീട്ടാണ് പശ്ചാത്തലസംഗീതം എന്നു പറയേണ്ടി വരും.
ആദ്യ പകുതിയേക്കാൾ മുൻതൂക്കം ചിത്രത്തിന്റെ രണ്ടാം പകുതിക്കുണ്ട്. ചിത്രം സീരിയസ് മൂഡിന്റെ പരമോന്നതയിലേക്ക് കടക്കുന്നതോടെ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുള്ള ഇരിപ്പിന് ആക്കം കൂടും. എഡിറ്റിംഗിലെ അപൂർണത രണ്ടാം പകുതിയുടെ വേഗകുതിപ്പിനു തിരിച്ചടിയാകുന്നുണ്ടെങ്കിലും പ്രതിനായകന്റെ അഭിനയമികവ് കൊണ്ട് ഒരു പരിധിവരെ ആ പോരായ്മ മറികടക്കാൻ ചിത്രത്തിനു സാധിച്ചു.
വിജയം ആർക്കൊപ്പം എന്നു ഉൗഹിക്കാമെങ്കിലും കഥ എവിടെ കൊണ്ടുപോയി അവസാനിപ്പിക്കുമെന്നുള്ള അങ്കലാപ്പ് ചിത്രത്തിൽ തലപൊക്കുന്നതോടെ ഒരേ താളത്തിൽ പോയ ചിത്രം മന്ദഗതിയിലേക്ക് വഴുതിവീഴുന്ന കാഴ്ചയും കാണാനാവും. തിരക്കഥയിലെ ബാലൻസിംഗ് ഇല്ലായ്മ തെളിഞ്ഞതോടെ കള്ളനും പോലീസും കളിയിലെ ത്രില്ലും ലേശം കൈവിട്ടുപോകുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് വഴിതുറക്കാനുള്ള നെട്ടോട്ടത്തിൽ സംഭവിച്ച ഇത്തരം പാകപ്പിഴകൾ കണ്ടില്ലായെന്നു നടിക്കാമെങ്കിൽ ബോഗൻ നിങ്ങൾക്ക് ഒരു ത്രില്ലിംഗ് അനുഭവം നല്കുമെന്നുറപ്പ്.
(പ്രതിനായക വേഷം മികച്ചതാണെങ്കിലും സിനിമാ മേഖലയിൽ സ്ഥിരം നന്പറുകൾക്ക് അധികായുസില്ലെന്ന് അരവിന്ദ് സ്വാമി ഓർക്കുന്നത് നല്ലതാണ്.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.