ബോ​ളി​വു​ഡി​ൽ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വാ​കാ​ൻ അ​ജ​യ് ദേ​വ്ഗ​ണ്‍
Monday, October 30, 2017 2:52 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഏ​ബ്രി​ഡ് ഷൈ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ ഹീ​റോ ബി​ജു ഹി​ന്ദി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റാ​ൻ ഒ​രു​ങ്ങു​ന്നു. ഒ​ട്ടേ​റെ ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ രോ​ഹി​ത് ഷെ​ട്ടി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത് അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജിത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം ഹി​ന്ദി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യ​പ്പോ​ൾ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​യി​രു​ന്നു. രോ​ഹി​ത് ഷെ​ട്ടി​യും അ​ജ​യ്ദേ​വ്ഗ​ണും ഒ​ന്നി​ച്ച പുതിയ ചി​ത്രം ഗോ​ൽ​മാ​ൽ എ​ഗേ​യ്ൻ ആ​ണ്. ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.