നിങ്ങൾക്ക് വേറെ പണിയില്ലെ
Wednesday, June 13, 2018 1:26 PM IST
ബോളിവുഡിലെ പപ്പരാസികൾ ഇപ്പോൾ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനു പിന്നാലെ കൂടിയിരിക്കുകയാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ആലിയയുടെ നായകൻ രണ്‍ബീർ കപൂറാണ്. പല ബോളിവുഡ് സുന്ദരിമാരുടെയും പിന്നാലെ പ്രണയിച്ചു നടന്ന രണ്‍ബീറിനിപ്പോൾ ആലിയയോട് പ്രണയമാണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സീജവമാണ്.

സിനിമയിൽ ഇരുവരും കമിതാക്കളാണ്. അതുപോലെ ജീവിതത്തിലും ഇവർ കമിതാക്കളെപ്പോലെ നടക്കുകയാണത്രേ. ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഒഴിവു സമയത്തുമെല്ലാം ഇരുവരും ഒന്നിച്ചാണ് നടക്കാറെന്നാണ് പപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്‍ബീറും ആലിയയും സൗത്ത് മുംബൈയിലെ പ്രമുഖ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ ഒന്നിച്ചെത്തി.

ഇതു മണത്തറിഞ്ഞ പപ്പരാസികളുണ്ടോ ഇവരെ വെറുതെവിടുന്നു. ചിത്രം പകർത്താൻ ശ്രമിച്ച പപ്പരാസികളെ കണ്ട് ആലിയയ്ക്ക് ദേഷ്യം വന്നുവത്രേ. എങ്കിലും താരം അതു പുറത്തുകാട്ടിയില്ല. ഞങ്ങളുടെ പിന്നാലെ നടന്നിട്ട് ഒരു കാര്യവുമില്ല ചേട്ടൻമാരെ എന്ന രീതിയിലുള്ള ഒരു നോട്ടം മാത്രം ആലിയ പപ്പരാസികൾക്കു നൽകിയത്രേ.

ആലിയയുടെ 25-ാം പിറന്നാളായിരുന്നു കഴിഞ്ഞ മാർച്ച് 15ന്. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രണ്‍ബീറും ആലിയയും ബൾഗേറിയയിലായിരുന്നു അന്ന്. അവിടെവച്ച് സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനിടയിൽ രണ്‍ബീർ ആലിയയോട് തന്‍റെ മനസിലെ പ്രണയം തുറന്നു പറഞ്ഞുവത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.