ദംഗലിനു വീണ്ടും റിക്കാർഡ്; ചൈ​ന​യി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ
Thursday, January 4, 2018 1:36 PM IST
ഇ​ന്ത്യ​യി​ൽ റി​ക്കാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ദം​ഗ​ൽ ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത​തോ​ടെ ക​ള​ക്‌​ഷ​ൻ റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ദം​ഗ​ലി​ന്‍റെ നേ​ട്ട​ത്തി​ലേ​ക്കു വീ​ണ്ടു​മൊ​രു റി​ക്കാ​ർ​ഡ് തി​ള​ക്കം. 2017ൽ ​ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച സി​നി​മ എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​പ്പോ​ൾ ദം​ഗ​ലി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​നി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത ദം​ഗ​ലി​ന് ഐ​എം​ഡി​ബി ന​ട​ത്തി​യ വാ​ർ​ഷി​ക സ​ർ​വേ​യി​ലാ​ണ് മി​ക​ച്ച സി​നി​മ പ​ട്ടം ല​ഭി​ച്ച​ത്.

ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​നെ മ​റി​ക​ട​ന്ന് ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത ആ​ദ്യ സി​നി​മ​യാ​ണ് ആ​മി​ർ​ ഖാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ദം​ഗ​ൽ. ഇ​ന്ത്യ​ക്കൊ​പ്പം ചൈ​ന​യി​ലും ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യി​രു​ന്ന ദംഗല്‌ അ​മേ​രി​ക്ക, കാ​ന​ഡ, യു​കെ, ഓ​സ്ട്രേ​ലി​യ, യു​എ​ഇ, താ​യ്‌​വാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും മി​ക​ച്ച നേ​ട്ടം കൊ​യ്തു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 2,000 കോ​ടി രൂ​പ നേ​ടി​യെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ ഗു​സ്തി​താ​രം മ​ഹാ​വീ​ർ സിം​ഗ് ഫോ​ഗാ​ട്ടി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളാ​യ ഗീ​ത, ബ​ബി​ത എ​ന്നി​വ​രു​ടെ​യും ക​ഥ പ​റ​യു​ന്ന ദം​ഗ​ൽ 2016 ഡി​സം​ബ​ർ 23നാ​ണ് റി​ലീ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.