അമിതാഭ് ബച്ചന്‍റെ ആരോഗ്യനിലയിൽ പുരോഗതി
Friday, March 16, 2018 10:08 AM IST
ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. താ​ൻ ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ന്നെ​ന്നും ഇ​നി​യും ഒ​ന്നു ര​ണ്ട് പ​ര​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ണ്ടെ​ന്നും ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ അ​മി​താ​ഭ് ബ​ച്ച​ൻ ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ​വ​ച്ചാ​ണ് ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ത​ള​ർ​ന്നു വീ​ണ അ​മി​താ​ഭ് ബ​ച്ച​നെ ഇ​വി​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഷൂ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും അ​മി​ത ഭാ​രം നി​മി​ത്തം ബ​ച്ച​ന്‍റെ ക​ഴു​ത്തി​നും പു​റ​ത്തി​നും വേ​ദ​ന​യാ​ണെ​ന്നും കു​റ​ച്ചു ദി​വ​സം വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ജ​യാ​ബ​ച്ച​ൻ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.