ഷാരൂഖിനെ കാണാൻചെന്ന ആ​രാ​ധ​ക​ർ​ക്കു കി​ട്ടി​യ പ​ണി
Sunday, November 5, 2017 12:31 AM IST
എ​ല്ലാ​വ​ർ​ഷ​വും ഷാ​രൂ​ഖ് ഖാ​ന്‍റെ ജന്മദി​ന​ത്തി​ൽ​അ​ദ്ദേ​ഹ​ത്തെ​ക്കാ​ണാ​ൻ ആ​രാ​ധ​ക​ർ മും​ബൈ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ എ​ത്താ​റു​ണ്ട്. ത​ടി​ച്ചു​കൂ​ടു​ന്ന ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് അ​വ​രു​ടെ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ​ക്ക് കിം​ഗ് ഖാ​ൻ ന​ന്ദി അ​റി​യി​ക്കാ​റു​മു​ണ്ട്. പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും ഇ​തൊ​ക്കെ ന​ട​ന്നു.​വ​ന്ന​വ​രൊ​ക്കെ തി​ക്കി​ത്തിര​ക്കി ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യ​ക​ന്‍റെ ഫോ​ട്ടോ​യും എ​ടു​ത്തു. പ​ക്ഷെ പ​ല​രും വീ​ട്ടി​ലെ​ത്തി ചി​ത്ര​ങ്ങ​ൾ വീ​ട്ടു​കാ​രെ കാ​ണി​ക്കാ​ൻ ഫോ​ണ്‍ ത​പ്പി​യ​പ്പോ​ഴാ​ണ് ആ ​സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത്. ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യി​രി​ക്കു​ന്നു. ഷാ​രു​ഖി​ന്‍റെ വ​സ​തി​ക്ക​ടു​ത്തു​ള്ള ബാ​ന്ദ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​തു​വ​രെ 13 ഫോ​ണ്‍ മോ​ഷ​ണ പ​രാ​തി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഷാ​രൂ​ഖി​നോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത് ഛ​ത്തി​സ്ഗഡിൽ​നി​ന്നെ​ത്തി​യ അ​ൻ​കി​ത എ​ന്ന 26 കാ​രി​യു​ടെ മൊ​ബൈ​ലും മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഫോ​ണ്‍​കി​ട്ടി​യാ​ലേ തി​രി​ച്ചു​പോ​കു എ​ന്നു​പ​റ​ഞ്ഞ് ഇ​വ​ർ ഷാ​രൂ​ഖി​ന്‍റെ വീ​ടി​ന്‍റെ മു​ന്പി​ൽ കു​ത്തി​യി​രു​ന്ന​ത് പോ​ലീ​സി​ന് കൂ​ടു​ത​ൽ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചു. ഒ​ടു​വി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ വീ​ട്ടി​ൽ പോ​കാ​ൻ ത​യാ​റാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.