"ഞാനും വിജയ് ആരാധിക..'
Monday, October 30, 2017 2:03 AM IST
വി​ജ​യ്‌യു​ടെ നാ​യി​ക​യാ​യി പ്രി​യ​ങ്ക ചോ​പ്ര വ​രു​മോ? ത​മി​ഴ​കം ച​ർ​ച്ച ചെ​യ്യു​ന്ന പ്ര​ധാ​ന സി​നി​മാ വി​ശേ​ഷ​മാ​ണ് ഇ​ത്. വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കാ​ൻ ക​ഴി​യു​ന്ന​ത് ഭാ​ഗ്യ​മാ​യി​ട്ട് ത​ന്നെ​യാ​ണ് ന​ടി​മാ​ർ ക​രു​തു​ന്ന​ത്. ത​മി​ഴി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള ന​ട​ൻ കൂ​ടി​യാ​ണ് വി​ജ​യ്.

ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്ന സൂ​പ്പ​ർ സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ മ​ന​സി​ലും ഒ​രാ​ഗ്ര​ഹ​മു​ണ്ട​ത്രേ. വീ​ണ്ടും വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്ക​ണെ​ന്ന​താ​ണ് താ​ര​ത്തി​ന്‍റെ ആ​ഗ്ര​ഹം. പ്രി​യ​ങ്ക​ചോ​പ്ര​യു​ടെ ആ​ദ്യ നാ​യ​ക​നാ​ണ് വി​ജ​യ്. 2002ൽ ​ത​മി​ഴ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വി​ജ​യ് ആ​യി​രു​ന്നു ത​മി​ഴ​നി​ലെ നാ​യ​ക​ൻ. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം ബോ​ളി​വു​ഡി​ൽ തി​ര​ക്കി​ലാ​യി​പ്പോ​യ പ്രി​യ​ങ്ക വി​ജ​യ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും താ​ൻ വി​ജ​യ് ക​ട്ട ഫാ​നാ​ണെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ഒ​ര​വ​സ​രം കി​ട്ടി​യാ​ൽ താ​ൻ പാ​ഴാ​ക്കി​ല്ലാ​യെ​ന്നും താ​രം പ​റ​യു​ന്നു. മെ​ർ​സ​ൽ എ​ന്ന വി​ജ​യ് ചി​ത്രം വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.