ബോ​ളി​വു​ഡി​ന് വീ​ണ്ടും ആ​ഘോ​ഷം; ര​ണ്‍​വീ​ർ-​ദീ​പി​ക വി​വാ​ഹം ഉ​ട​ൻ?
Monday, January 8, 2018 4:02 PM IST
ബോ​ളി​വു​ഡ് ലോ​കം ആ​ർ​ഭാ​ട​ത്തോ​ടെ ആ​ഘോ​ഷി​ച്ച വി​വാ​ഹ​മാ​യി​രു​ന്നു അ​നു​ഷ്ക ശ​ർ​മ- വി​രാ​ട് കോ​ഹ്‌ലി വി​വാ​ഹം. ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ തീ​രു​ന്ന​തി​ന് മു​ന്പു ത​ന്നെ ആ​രാ​ധ​ക​ർ​ക്കാ​യി മ​റ്റൊ​രു സ​ന്തോ​ഷ വാ​ർ​ത്ത കൂ​ടി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. യു​വ​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​ര​ങ്ങ​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ർ സിം​ഗും ഉ​ട​ൻ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​യാ​ണ് കേ​ൾ​ക്കു​ന്ന​ത്.

ദീ​പി​ക​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ടനു​ബ​ന്ധി​ച്ച് ഈ ​മാ​സം വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​മെ​ന്നാ​ണു വി​വ​ര​ങ്ങ​ൾ. ശ്രീ​ല​ങ്ക​യി​ൽ വ​ച്ച് മു​പ്പ​ത്തി​ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ദീ​പി​ക വി​വാ​ഹ നി​ശ്ച​യ​വും അ​വി​ടെ വ​ച്ച് ത​ന്നെ ന​ട​ത്തു​മോ​യെ​ന്നാണ് പ​ല​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വാ​ർ​ത്ത നി​ഷേ​ധി​ച്ചി​രു​ന്നു.

ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ് ആ​യി വി​വാ​ഹി​ത​രാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ദീ​പി​ക​യും ര​ണ്‍​വീ​റും കു​ടും​ബ​വും മാ​ലദ്വീ​പി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച​തോ​ടെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത​ക​ൾ വീ​ണ്ടും ഉ​യ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.