സെ​യ്ഫ് ചിത്രത്തിൽ സാ​റ​യും
Saturday, July 14, 2018 10:30 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യ​ക​ൻ സെ​യ്ഫ് അ​ലി ഖാ​ൻ മ​ക​ൾ സാ​റ അ​ലി​ഖാ​നോ​ടൊ​പ്പം ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്നു. നി​തി​ൻ ക​ക്കാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്രം പ​റ​യു​ന്ന​ത് അ​ച്ഛ​ൻ-​മ​ക​ൾ ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ്. ഹാ​സ്യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചി​ത്ര​മാ​യി​രി​ക്കും. അ​തേ​സ​മ​യം ചി​ത്രം ന​ല്ലൊ​രു സ​ന്ദേ​ശ​വും മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തെ​ക്കു​റി​ച്ച് നി​തി​ൻ സെ​യ്ഫു​മാ​യും സാ​റ​യു​മാ​യും ആ​ദ്യ​വ​ട്ട ച​ർ​ച്ച ന​ട​ത്തി. ഇ​രു​വ​ർ​ക്കും ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം ഇ​ഷ്ട​പ്പെ​ട്ടു. അ​ധി​കം വൈ​കാ​തെ ഇ​രു​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വാ​ർ​ത്ത​യോ​ട് സെ​യ്ഫ് അ​ലി​ഖാ​നും അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.

നി​തി​ൻ എ​ന്നോ​ട് ചി​ത്ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ട്. പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ് ചി​ത്രം. തി​ര​ക്ക​ഥ ന​ന്നാ​യി​ട്ടു​ണ്ട്. ഞാ​നും സാ​റ​യും നി​തി​ന്‍റെ ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. -സെ​യ്ഫ് അ​ലി​ഖാ​ൻ പ​റ​യു​ന്നു. അ​ഭി​ഷേ​ക് ക​പൂ​റി​ന്‍റെ കേ​ദാ​ർ​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​റ അ​ഭി​ന​യ​രം​ഗ​ത്തു വ​ന്ന​ത്. ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ സിം​ബ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ഭി​നയിച്ചു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.