"ക​ർ​വാ​നു' ശേ​ഷം ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം "സോ​യ ഫാ​ക്ട​ർ'
Tuesday, March 13, 2018 3:24 PM IST
ക​ർ​വാ​നി​ലൂ​ടെ ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ര​ണ്ടാം ഹി​ന്ദി സി​നി​മ​യും പ്ര​ഖ്യാ​പി​ച്ചു. അ​നു​ജ ചൗ​ഹാ​ന്‍റെ സോ​യ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് സോ​യ ഫാ​ക്ട​ർ എ​ന്നു ത​ന്നെ​യാ​ണ്.

അ​ഭി​ഷേ​ക് ശ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സോ​നം ക​പൂ​റാ​ണ് നാ​യി​ക. ചി​ത്ര​ത്തി​ൽ ഒ​രു ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 1983ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ സ​മ​യ​ത്ത് ജ​നി​ച്ച സോ​യ സി​ങ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചി​ന് ചി​ത്രം തീയ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.