സണ്ണിയുടെ പ്രതിഫലം കേട്ടു ഞെട്ടി ബോളിവുഡ്
Wednesday, December 20, 2017 2:45 AM IST
ബോ​ളി​വു​ഡി​ലെ ഹോ​ട്ട് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് സ​ണ്ണി ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത്. 3.25കോ​ടി രൂ​പ​യാ​ണ് സ​ണ്ണി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങി​യ​ത് അ​നു​ഷ്ക ഷെ​ട്ടി​യാ​ണ്. ബാ​ഹു​ബ​ലിയിൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു സീ​രീ​സി​നു 2.50 കോ​ടി​യാ​യി​രു​ന്നു അ​നു​ഷ്ക ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തു​ക​യി​ൽ വി​ട്ടു​വീ​ഴ്ച ന​ട​ത്താ​നും താ​രം ത​യാ​റാ​യേ​ക്കും. കാ​ര​ണം തെ​ന്നി​ന്ത്യ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സ​ണ്ണി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത് വ​ള​രെ​യ​ധി​കം അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ്. ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ തെ​ന്നി​ന്ത്യ​യി​ൽ സ​ണ്ണി​ക്ക് രാ​ജ​കീ​യ​മാ​യ അ​ര​ങ്ങേ​റ്റം കു​റി​ക്കാം. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​തി​ഫ​ല​ത്തി​ന്‍റെ പേ​രി​ൽ ഈ ​ചി​ത്രം സ​ണ്ണി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ.

വി ​സി വ​ടി​വു​ട​യാ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് സ​ണ്ണി ലി​യോ​ണ്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. സ്റ്റീ​ഫ്സ് കോ​ർ​ണ​ർ ഫി​ലിം​സി​നു വേ​ണ്ടി പൊ​ൻ​സെ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ 150ദി​വ​സ​ത്തെ ഡേ​റ്റാ​ണ് സ​ണ്ണി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ള​രി അ​ഭ്യാ​സ​വും വാ​ൾ​പ്പ​യ​റ്റു​മൊ​ക്കെ അ​റി​യാ​വു​ന്ന ത​ന്‍റേടി​യാ​യൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​ത്തി​ലാ​ണ് സ​ണ്ണി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മാ​സം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ചാ​ല​ക്കു​ടി​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഗ്രാ​ഫി​ക്സി​നു വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രി​ക്കും. മും​ബൈ​യി​ൽ ക​ള​രി​പ്പ​യ​റ്റും കു​തി​ര​സ​വാ​രി​യു​മൊ​ക്കെ അ​ഭ്യസി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ​ണ്ണി ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.