പ്രണയം പ്രമേയമാക്കി മിലാൻ ടാക്കീസ് ഒരുങ്ങുന്നു
Wednesday, March 21, 2018 10:31 AM IST
വ്യ​ത്യ​സ്ത പ്ര​ണ​യകഥയുമാ​യി മി​ലാ​ൻ ടാ​ക്കീ​സ് ഒ​രു​ങ്ങു​ന്നു. സം​വി​ധാ​യ​ക​ൻ ടി​ഗ്മ​ൻ​ഷു ധു​ലി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ല​ക്നോ​യി​ൽ തു​ട​ങ്ങി. അ​ലി ഫ​സ​ൽ, ശ്ര​ദ്ധ ശ്രീ​നാ​ഥ്, റീ​ച്ച സി​ൻ​ഹ, ദീ​പ് രാ​ജ് റാ​ണ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന മി​ലാ​ൻ ടാ​ക്കീ​സ് നി​ർ​മി​ക്കു​ന്ന​ത് പി.​എ​സ്. ഛാത്‌​വാ​ളി​ന്‍റെ ഫി​ൽ​മി കീ​ഡ പ്രൊ​ഡ​ക്‌​ഷ​ൻ​സും പ്ര​കാ​ശ്ഭ​ട്ടി​ന്‍റെ പ​ർ​പ്പി​ൾ ബു​ള്ളും ചേ​ർ​ന്നാ​ണ്.

1985ൽ ​പി.​എ​സ്. ഛാ​ത്‌​വാ​ൾ സ്ഥാ​പി​ച്ച ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​ണ് ടോ​ർ​ക്ക്. ഹെ​ൽ​ത്ത് കെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ദോ​ഷ​ര​ഹി​ത​മാ​യ നി​ല​വാ​രം, തു​ട​ർ​ച്ച​യാ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ടോ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​നി​യ​മ​ങ്ങ​ൾ. രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള മ​രു​ന്നു വി​ക​സി​പ്പി​ക്കു​ക​യു​മാ​ണ് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ല​ക്ഷ്യം. ടോ​ർ​ക്കി​ന്‍റെ കീ​ഴി​ലു​ള്ള ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ക്ക​ന്പ​നി​യാ​ണ് ഫി​ൽ​മീ കീ​ഡ.

മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ൽ​മി കീ​ഡ ച​ല​ച്ചി​ത്ര നി​ർ​മാ​ണം, വി​ത​ര​ണം, പ​ര​സ്യ​നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ നി​ർ​മാ​ണ ഉ​ദ്യ​മ​മാ​ണ് മി​ലാ​ൻ ടാ​ക്കീ​സ്. ചി​ത്രം ഈ ​വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.