ആ കത്ത് ‌പിണക്കം മാറ്റുമോ
Friday, March 23, 2018 9:39 AM IST
അ​മി​താ​ഭ് ബ​ച്ച​നും രേ​ഖ​യും ഒ​രു​കാ​ല​ത്ത് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​യാ​യി​രു​ന്നു. ഒ​രു​പാ​ട് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു. പ​ക്ഷെ പി​ന്നീ​ട് ബ​ച്ച​നും രേ​ഖ​യും അ​ക​ന്നു. പൊ​തു​വേ​ദി​ക​ളി​ൽ പ​ര​സ്പ​രം ക​ണ്ടാ​ൽ പോ​ലും മി​ണ്ടാ​താ​യി. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് വ​ള​രെ ശ​ക്ത​മാ​യി പ്ര​ച​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും അ​ക​ന്ന​ത്.

രേ​ഖ​യ്ക്കൊപ്പം അ​ഭി​ന​യി​ക്ക​രു​തെ​ന്ന് അ​മി​താ​ഭി​നെ ഭാ​ര്യ ജ​യ ഭാ​ദു​രി വി​ല​ക്കി​യെ​ന്നും അ​ക്കാ​ല​ത്ത് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്താ​യാ​ലും ഇ​രു​വ​രു​ടേ​യും അ​ക​ൽ​ച്ച​യ്ക്ക് ഇ​ന്നും മാ​റ്റ​മി​ല്ല. പ​ക്ഷെ ഈ ​പി​ണ​ക്കം അ​വ​സാ​നി​പ്പി​ക്കാ​ൻ രേ​ഖ ത​ന്നെ മു​ൻ​കൈ​യെ​ടു​ക്കു​ക​യാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ബോ​ളി​വു​ഡ്. അ​ടു​ത്തി​ടെ ഒ​രു മാ​സി​ക​യി​ൽ രേ​ഖ അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​രു​മ​ക​ൾ ഐ​ശ്വ​ര്യ റാ​യി​ക്കെ​ഴു​തി​യ തു​റ​ന്ന ക​ത്താ​ണ് ഇ​ത്ത​ര​മൊ​രു സം​ശ​യ​ത്തി​ന് കാ​ര​ണം.

ക​ത്തി​ൽ ഐ​ശ്വ​ര്യ​യെ രേ​ഖ വ​ള​രെ​യ​ധി​കം പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്. എ​ങ്ങും കെ​ട്ടി​നി​ൽ​ക്കാ​തെ ല​ക്ഷ്യ​ത്തി​ലേ​ക്കൊ​ഴു​കു​ന്ന ന​ദി​യാ​ണ് ഐ​ശ്വ​ര്യ​യെ​ന്നും ധൈ​ര്യ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന ഗു​ണ​മെ​ന്ന് ഐ​ശ്വ​ര്യ കാ​ട്ടി​ത്ത​ന്നെ​ന്നും രേ​ഖ പ​റ​യു​ന്നു.എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച് ഒ​രു ഫീ​നി​ക്സ് പ​ക്ഷി​യെ​പ്പോ​ലെ ഐ​ശ്വ​ര്യ ഉ​ദി​ച്ചു​യ​ർ​ന്നി​രി​ക്കു​ന്നു​വെ​ന്ന് പു​ക​ഴ്ത്തു​ന്ന രേ​ഖ സ്നേ​ഹി​ച്ചു​കൊ​ണ്ടേ​യി​രി​ക്കൂ എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പി​ണ​ക്കം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഈ ​ക​ത്തെ​ന്നാ​ണ് സി​നി​മാ​ലോ​കം ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.