ശ്രീ​ദേ​വി​യാ​കാ​ൻ വി​ദ്യ
Thursday, March 22, 2018 9:33 AM IST
ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന വാ​ക്കി​ന് പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ന​ടി​യാ​യി​രു​ന്നു ശ്രീ​ദേ​വി. ശ്രീ​ദേ​വി​യു​ടെ വി​യോ​ഗ​ത്തി​ന്‍റെ ന​ടു​ക്കം സി​നി​മാ ലോ​ക​ത്തി​ന് ഇ​തു​വ​രെ വി​ട്ടു മാ​റി​യി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ശ്രീ​ദേ​വി​യു​ടെ ക​ഥ സി​നി​മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത​യും എ​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ ബാ​ല​നാ​കും ശ്രീ​ദേ​വി​യാ​യെ​ത്തു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഇ​തി​നാ​യി വി​ദ്യ​യെ സ​മീ​പി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​ൻ ഹ​ൻ​സ​ൽ മേ​ഹ്ത അ​റി​യി​ച്ചു.

ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ ഹ​ൻ​സ​ൽ, ശ്രീ​ദേ​വി​യെ നാ​യി​ക​യാ​ക്കി സി​നി​മ ചെ​യ്യാ​നൊ​രു​ങ്ങവെയാ​യി​രു​ന്നു അ​വ​രു​ടെ ആ​ക​സ്മി​ക അ​ന്ത്യം. അ​തോ​ടെ ആ ​പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും മ​റ്റൊ​രു സി​നി​മ ഹ​ൻ​സ​ൽ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ദേ​വി​ക്ക് പ​ക​രംവ​യ്ക്കാ​ൻ മ​റ്റാ​രു​മി​ല്ലെ​ന്നും ഈ ​സി​നി​മ അ​വ​ർ​ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​ണെ​ന്നും ഹ​ൻ​സ​ൽ പ​റ​ഞ്ഞു.

ശ്രീ​ദേ​വി​യെ നാ​യി​ക​യാ​ക്കി സി​നി​മ ചെ​യ്യാ​നാ​യി​ല്ലെ​ങ്കി​ലും അ​വ​ർ​ക്കാ​യി ഈ ​സി​നി​മ ചെ​യ്യും. ഓ​രോ റോ​ളും ചെ​യ്യാ​ൻ ത​ന്‍റെ മ​ന​സി​ൽ നി​ര​വ​ധി അ​ഭി​നേ​താ​ക്ക​ളു​ണ്ട്. അ​വ​രെ വ​ച്ച് താ​ൻ സി​നി​മ ചെ​യ്യു​മെ​ന്നും വി​ദ്യാ ബാ​ല​നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും ഹ​ൻ​സ​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.