വി​രാ​ട് കോ​ഹ്‌​ലി​യും അ​നു​ഷ്ക​യും ശ്രീ​ദേ​വി​യു​ടെ വീ​ട്ടി​ൽ
Tuesday, March 6, 2018 9:45 AM IST
അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം ശ്രീ​ദേ​വി​യു​ടെ വീ​ട്ടി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കാ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​യും ഭാ​ര്യ ച​ല​ച്ചി​ത്ര​താ​രം അ​നു​ഷ്ക ശ​ർ​മ​യു​മെ​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര​ന്പ​ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​താ​ണ് കോ​ഹ്‌​ലി. ശ്രീ​ദേ​വി​യു​ടെ വീ​ട്ടി​ൽ വ​ള​രെ നേ​രം ചെല​വ​ഴി​ച്ച ശേ​ഷ​മാ​ണ് കോ​ഹ്‌​ലി​യും അ​നു​ഷ്ക​യും മ​ട​ങ്ങി​യ​ത്.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത പ​രി എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ ജോ​ലി​ക​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു അ​നു​ഷ്ക. സ​മീ​പ​കാ​ല​ത്ത് ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​മാ​ണ് പ​രി​യെ​ന്നും ചി​ത്രത്തി​ൽ അ​നു​ഷ്ക മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും കോ​ഹ്‌​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ വ​രു​ൺ ധ​വാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​നു​ഷ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.