റോ​ഡ​രി​കി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ ശ​കാ​രി​ച്ച് അ​നു​ഷ്ക ശ​ർ​മ
Sunday, June 17, 2018 11:36 AM IST
വീ​ട്ടി​ലെ മാ​ലി​ന്യം ആ​രും കാ​ണാ​തെ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന ശീ​ല​ത്തി​ന് യാ​തൊ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല. നാ​ട് വൃ​ത്തി​യാ​യി​ല്ലെ​ങ്കി​ലും സ്വ​ന്തം വീ​ട് വൃ​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്ന അ​ർ​ഥ​മി​ല്ലാ​ത്ത ചി​ന്ത​യാ​ണ് ഈ ​പ്ര​വ​ണ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​പ്പൊ​ഴി​താ ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്ത ഒ​രു കാ​ർ യാ​ത്രി​ക​നെ ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ ക​ണ​ക്കി​ന് ശ​കാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​ണ്.

ഭ​ർ​ത്താ​വും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ വി​രാ​ട് കൊ​ഹ്‌ലി​യാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്ത​ത്. എ​ന്തി​നാണ് നി​ങ്ങ​ൾ മാ​ലി​ന്യം റോ​ഡി​ൽ വ​ലി​ച്ചെ​റി​യു​ന്ന​ത്, പ്ലാ​സ്റ്റി​ക് നി​ക്ഷേ​പി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. ഇ​നി​യി​ത് ആ​വ​ർ​ത്തി​ക്ക​രു​ത്. ദ​യ​വാ​യി ഡ​സ്റ്റ്ബി​ൻ ഉ​പ​യോ​ഗി​ക്കു.- അ​നു​ഷ്ക പ​റ​ഞ്ഞു.

ആ​ഢം​ബ​ര കാ​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ റോ​ഡി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത​ല്ല സം​സ്കാ​ര​മെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ളു​ക​ൾ രാ​ജ്യ​ത്തെ വൃ​ത്തി​യാ​യി സം​ര​ക്ഷി​ല്ലെ​ന്നും വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് വി​രാ​ട് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഇ​ത്ത​രം പ്ര​വൃ​ത്തി ക​ണ്ടാ​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.