വാജ്പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
Wednesday, December 27, 2017 7:13 AM IST
മു​ൻ​പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു. മാ​യ​ങ്ക് .പി.​ ശ്രീ​വാ​സ്ത​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വാ​ജ്പേ​യി​യു​ടെ 93-ാം ജന്മ​ദി​ന​ത്തി​ലാ​ണ് സി​നി​മ പ്ര​ഖ്യാ​പി​ച്ച​ത്. യു​ഗ​പു​രു​ഷ് അ​ട​ൽ എ​ന്നു പേ​രി​ട്ടി​രിക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് രാ​ജീ​വ് ധാ​മി​ജി, അ​മി​ത് ജോ​ഷി, ര​ഞ്ജി​ത് ശ​ർ​മ എ​ന്നി​വ​രാ​ണ്. അ​തേ​സ​മ​യം വാ​ജ്പേ​യി​യു​ടെ വേ​ഷം ചെ​യ്യാ​ൻ അ​നു​യോ​ജ്യ​നാ​യ ആ​ളെ തേ​ടു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ.

സി​നി​മ​യ്ക്കാ​യി വാ​ജ്പേ​യി​യു​ടെ ഒ​രു ക​വി​ത​യെ ആ​സ്പ​ദ​മാ​ക്കി ബ​പ്പി ല​ഹി​രി​യു​ടെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ ഒ​രു ഗാ​നം ഇ​തി​ന​കം ചി​ട്ട​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. വാ​ജ്പേ​യി​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സം​വി​ധാ​യ​ക​ൻ. വാ​ജ്പേ​യി​യു​ടെ മ​രു​മ​ക​ൾ മാ​ലാ തി​വാ​രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.