ഒടുവിൽ കങ്കണ ആ സ്വപ്നം നേടിയെടുത്തു
Monday, January 15, 2018 4:32 PM IST
സി​നി​മ​യി​ൽ ആ​യാ​ലും ജീ​വി​ത​ത്തി​ൽ ആ​യാ​ലും ബോ​ളി​വു​ഡ് സു​ന്ദ​രി ക​ങ്ക​ണ റ​ണൗ​ത്ത് വ്യ​ത്യ​സ്ത​മാ​യ വ​ഴി തേ​ടും.

ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ സ്വ​ന്ത​മാ​യൊ​രു താ​മ​സ​സ്ഥ​ലം താ​ര​ത്തി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. മ​ണാ​ലി​യി​ലാ​ണ് ക​ങ്ക​ണ​യു​ടെ പു​തി​യ ബം​ഗ്ലാ​വ്. യൂ​റോ​പ്യ​ൻ ശൈ​ലി​യി​ലു​ള്ള ബം​ഗ്ലാ​വ് ശ​ബ്നം ഗു​പ്ത​യാ​ണ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. 30കോ​ടി രൂ​പ​യാ​ണ് താ​രം ബം​ഗ്ലാ​വ് സ്വ​ന്ത​മാ​ക്കാ​ൻ ചെ​ല​വാ​ക്കി​യ​ത്.

എ​ട്ടു ബെ​ഡ്റൂ​മുക​ളു​ണ്ട്. എ​ല്ലാ റൂ​മി​ലും ബാ​ൽ​ക്ക​ണി​യി​ലേ​ക്ക് ക​വാ​ട​ങ്ങ​ളു​ണ്ട്. ജിം​നേ​ഷ്യ​വും യോ​ഗ റൂ​മു​മു​ണ്ട്. റൂ​മു​ക​ളി​ലെ ജ​നാ​ല​ക​ൾ തു​റ​ന്നാ​ൽ മ​ല​നി​ര​ക​ൾ കാ​ണാം. ത​ണു​പ്പു​കാ​ല​ത്ത് ഇ​വി​ടെ താ​മ​സി​ക്കു​ന്പോ​ൾ ത​ണു​പ്പി​നെ അ​തിജീവി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.