അ​മ​ലാ പോ​ൾ ഇനി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക
Monday, February 19, 2018 1:03 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​മ​ലാ പോ​ൾ എ​ത്തു​ന്നു. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി അ​മ​ല അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത്. സൂ​പ്പ​ർ സം​വി​ധാ​യ​ക​ൻ ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് അ​മ​ലാ പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം എ​ന്ന സൂ​പ്പ​ർ ​നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ബ്ലെ​സി പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ലെ നാ​യ​ക​ ക​ഥാ​പാ​ത്ര​മാ​യ ന​ജീ​ബി​ന്‍റെ ഭാ​ര്യ സൈ​നു​വി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​മ​ല അ​ഭി​ന​യി​ക്കു​ക. ന​ജീ​ബ് ആ​യി അ​ഭി​ന​യി​ക്കാ​ൻ പൃ​ഥ്വി​രാ​ജ് ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. സൂ​പ്പ​ർ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ. ആ​ർ. റ​ഹ്മാ​ൻ ഈ ​ചി​ത്ര​ത്തി​ലൂ​ടെ 25 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

റ​സൂ​ൽ പൂ​ക്കു​ട്ടി ശ​ബ്ദ​മി​ശ്ര​ണം ന​ട​ത്തു​ന്നു. കെ.യു. മോ​ഹ​ന​ൻ ആ​ണ് കാ​മ​റ​മാ​ൻ. പ്ര​വാ​സി വ്യ​വ​സാ​യി കെ.​ജി. ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള കെ​ജിഎ ​ഫി​ലിം​സാ​ണ് ആ​ടുജീ​വി​തം നി​ർ​മി​ക്കു​ന്ന​ത്. കു​വൈ​റ്റ്, ഒ​മാ​ൻ, ജോ​ർ​ദാ​ൻ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാവും ചി​ത്രീ​ക​ര​ണം. മ​ല​യാ​ള​ത്തി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട, വാ​യി​ച്ച നോ​വ​ലാ​ണ് ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.