സി​നി​മാ ലോ​കം ദു​ർ​ബ​ല​ർ‌​ക്കു​ള്ള​ത​ല്ല: അമല പോൾ
Thursday, July 19, 2018 9:26 AM IST
വ​ള​രെ കൂ​ളാ​യി പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടു​ന്ന സ്വ​ഭാ​വ​ക്കാ​രി​യാ​ണ് അ​മ​ല പോ​ൾ. സി​നി​മാ ലോ​ക​ത്ത് എ​ത്തു​ന്ന​വ​രെ കു​റി​ച്ചു​ള്ള ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്. ദു​ർ​ബ​ല മ​ന​സു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സി​നി​മയി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പാ​ടാ​ണെ​ന്നാ​ണ് അ​മ​ല പ​റ​യു​ന്ന​ത്.

സി​നി​മ​യി​ൽ അ​ല്ല, ഏ​തു മേ​ഖ​ല​യി​ൽ ആ​യാ​ലും ദു​ർ​ബ​ല​രാ​യി പോ​യാ​ൽ പെ​ൺ​കു​ട്ടി​ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള ചൂ​ഷ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രും. ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ പ്രാ​പ്ത​രാ​ക​ണം, എ​ങ്കി​ലേ എ​വി​ടെ​യും പി​ടി​ച്ച് നി​ൽ‌​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് ന​ടി പ​റ​ഞ്ഞു. കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളു​ള്ള അമല പൃ​ഥ്വി​രാ​ജി​ന്‍റെ ആ​ടു ജീ​വി​ത​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.