അ​പ്പാ​നി ശ​ര​ത്കുമാർ ഇനി നാ​യകൻ
Monday, November 27, 2017 5:38 AM IST
അ​ങ്ക​മാ​ലി ഡ​യ​റീ​സ്, വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂടെ ശ്രദ്ധേയനായ അ​പ്പാ​നി ശ​ര​ത്കുമാർ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ഇ. ​എ​സ്. സു​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "​കോ​ണ്ട​സ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ ഇ​രു​പ​തി​ന് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ കു​റ്റി​പ്പു​റം, കു​ന്നം​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ്. ശ്രീ​ജി​ത്ത് ര​വി​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​തി​നാ​യ​ക വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കോ​ളി​വു​ഡ് താ​രം വി​ശാ​ൽ നാ​യ​ക​നാ​യ സ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​പ്പാ​നി ശ​ര​ത്ത് പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.