ലിസ വീണ്ടും വരുന്നു; നായിക അഞ്ജലി
Friday, May 25, 2018 10:58 AM IST
ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രെ പേ​ടി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ലി​സ. ചി​ത്രം ഹി​റ്റാ​യ​തി​നെത്തു​ട​ർ​ന്ന് വീ​ണ്ടും ലി​സ എ​ന്ന പേ​രി​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മെ​ത്തി. ത​മി​ഴി​ൽ മൈ ​ഡി​യ​ർ ലി​സ എ​ന്ന പേ​രി​ലും ചി​ത്രം റി​ലീ​സ് ചെ​യ്തു.

ഇ​പ്പോ​ഴി​താ ലി​സ വീ​ണ്ടും വ​രു​ന്നു. ത​മി​ഴ് ന​ടി അ​ഞ്ജ​ലി​യാ​ണ് ലി​സ​യാ​യി എ​ത്തു​ന്ന​ത്. രാ​ജു വി​ശ്വ​നാ​ഥ് ആ​ണ് ലി​സ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി​ട്ട് ഒ​രേ​സ​മ​യ​മാ​യി​രി​ക്കും ചി​ത്രീ​ക​ര​ണം.

ഇത് ക്ലീ​ഷേ ഹൊ​റ​ർ ചി​ത്ര​മാ​യി​രി​ക്കി​ല്ലെന്ന് സം​വി​ധാ​യ​ക​ൻപറഞ്ഞു. ത്രീ​ഡി ചി​ത്ര​മാ​യി​ട്ടാ​ണ് ലി​സ ഒ​രു​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല ലി​സ​യു​ടെ റീ​മേ​ക്ക​ല്ല ഇ​തെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.