ഉ​ണ്ണി മു​കു​ന്ദ​ന് വി​ല്ല​ൻ അ​നൂ​പ് മേ​നോ​ൻ
Wednesday, February 7, 2018 9:00 AM IST
ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ണ​ക്യ​ത​ന്ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​ൻ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. അ​ച്ചാ​യ​ൻ​സി​ന് ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ചാ​ണ​ക്യ​ത​ന്ത്രം.

ആ​ടു​പു​ലി​യാ​ട്ട​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ദി​നേ​ശ് പ​ള​ള​ത്താ​ണ് ചാ​ണ​ക്യ​ത​ന്ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ശി​വ​ദ, ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍, സാ​യ്കു​മാ​ര്‍, ര​മേ​ഷ് പി​ഷാ​ര​ടി, ഹ​രീ​ഷ് ക​ണാ​ര​ന്‍, സ​മ്പ​ത്ത് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.​ഷാ​ൻ റ​ഹ്മാ​ൻ ആ​ണ് സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.