എ.ആർ. റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്
Thursday, January 18, 2018 11:57 AM IST
എ.​ആ​ർ റ​ഹ്മാ​ൻ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. പൃ​ഥ്വി​രാ​ജിനെ നാ​യ​ക​നാ​ക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആ​ടു​ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് എ.ആ​ർ. റ​ഹ്മാ​ൻ മ​ല​യാ​ള​ത്തി​ൽ വീ​ണ്ടു​മെ​ത്തു​ന്ന​ത്. 25 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് റ​ഹ്മാ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. എ.ആ​ർ. റ​ഹ്മാ​ൻ ത​ന്നെ​യാ​ണ് ദു​ബാ​യി​ൽ​വ​ച്ച് ഇ​ക്കാ​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.

നേ​ര​ത്തേ ഇ​തു​സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ റ​ഹ്മാ​നോ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.സം​ഗീ​ത് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം യോ​ദ്ധ​യ്ക്കു​വേ​ണ്ടി​യാ​ണ് അ​വ​സാ​ന​മാ​യി എ ​ആ​ർ റ​ഹ്മാ​ൻ മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത​ത്.

ബോ​ളി​വു​ഡ് കാ​മ​റ​മാ​ൻ കെ.​യു മോ​ഹ​ന​ൻ കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ആ​ടു​ജീ​വി​തം ത്രീ​ഡി​യി​ലാ​ണ് എ​ത്തു​ന്ന​ത്. വ്യ​ത്യ​സ്ത ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ നീ​ളു​ന്ന​താ​ണ് ചി​ത്രീ​ക​ര​ണം. ബെ​ന്ന്യാ​മി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​മാ​ണി​ത്. ഷൂ​ട്ടിം​ഗ് ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും. പൃ​ഥ്വി​രാ​ജി​ന്‍റെ ക​രി​യ​റി​ലെ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും ഈ ​ചി​ത്ര​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.