ഭാവനയ്ക്ക് പ്രണയസാഫല്യം; വിവാഹചിത്രങ്ങൾ..
Monday, January 22, 2018 12:34 PM IST
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ടി ഭാ​വ​ന വി​വാ​ഹി​ത​യാ​യി. തൃ​ശൂ​ർ തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്കും പ​ത്തി​നു​മി​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ക​ന്ന​ട സി​നി​മ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ ന​വീ​ൻ ഭാ​വ​ന​യു​ടെ ക​ഴു​ത്തി​ൽ താ​ലി​കെ​ട്ടി.

ഭാ​വ​ന​യു​ടെ അ​മ്മ പു​ഷ്പ, സ​ഹോ​ദ​ര​ൻ ജ​യ​ദേ​വ​ൻ, മാ​തൃ​സ​ഹോ​ദ​രി മാ​ധ​വി​ക്കു​ട്ടി, മ​ക​ൻ രാ​ജേ​ഷ് മേ​നോ​ൻ തു​ട​ങ്ങി അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് വി​വാ​ഹ​ച​ട​ങ്ങി​ന് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ച​ന്ദ​ന​ക്ക​ള​ർ സാ​രി​യു​ടു​ത്തെ​ത്തി​യ ഭാ​വ​ന താ​ലി​കെ​ട്ടി​ന് മു​ൻ​പ് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. കേ​ര​ളീ​യ രീ​തി​യി​ൽ ക​സ​വു​മു​ണ്ടു പു​ത​ച്ചാ​യി​രു​ന്നു ന​വീ​ൻ എ​ത്തി​യ​ത്. ക​ല്യാ​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് നി​ര​വ​ധി​പേ​ർ ക്ഷേ​ത്ര​ത്തി​ൽ നേ​ര​ത്തെ ത​ന്നെ​യെ​ത്തി​യി​രു​ന്നു.



സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പ​ല സി​നി​മാ​താ​ര​ങ്ങ​ളും ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും തി​ക്കും​തി​ര​ക്കും മൂ​ലം ക്ഷേ​ത്ര​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ അ​വ​ർ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന ജ​വ​ഹ​ർ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് വ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ പ​ത്ത​ര​യോ​ടെ വ​ധൂ​വ​ര​ൻ​മാ​ർ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി. ഇ​വി​ടേ​യും ബ​ന്ധു​ക്ക​ൾ​ക്കും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്ന​ത്.



തിങ്കളാഴ്ച വൈ​കുന്നേരം ആ​റി​ന് പു​ഴ​യ്ക്ക​ൽ ലു​ലു ക​ണ്‍​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ സി​നി​മ രം​ഗ​ത്ത​ട​ക്ക​മു​ള്ള​വ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നും ന​ട​ത്തും. വി​വാ​ഹ​ത്തി​ന് ശേ​ഷം ബം​ഗ​ളു​രു​വി​ൽ ന​വീ​ന്‍റെ വീ​ട്ടു​കാ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി റി​സ​പ്ഷ​ൻ ന​ട​ത്തും. ക​ന്ന​ട​യി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഭാ​വ​ന​യ്ക്ക് അ​വി​ടെ​യും ഏ​റെ സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി ഞായറാഴ്ച ന​ടി ര​മ്യാ​ന​ന്പീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൈ​ലാ​ഞ്ചി​യ​ട​ൻ ച​ട​ങ്ങ് ന​ട​ന്നി​രു​ന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.