മാണിക്യന്‍റെ മുത്തച്ഛനായി മനോജ് ജോഷി
Monday, April 23, 2018 4:23 PM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ ഓ​രോ ദി​വ​സ​വും പു​തി​യ വാ​ർ​ത്ത​ക​ളു​മാ​യി ആ​രാ​ധ​ക​രു​ടെ ആ​കാം​ക്ഷ കൂ​ട്ടു​ക​യാ​ണ്. വ​ന്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​നാ​യ മ​നോ​ജ് ജോ​ഷി അ​ഭി​ന​യി​ക്കു​മെ​ന്ന് മു​ന്പ് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മെ​ന്താ​ണെ​ന്ന് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ടി​യ​ൻ മാ​ണി​ക്ക​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​നോ​ജ് ജോ​ഷി അ​ഭി​ന​യി​ക്കു​ക.

ഗു​ജ​റാ​ത്തി നാ​ട​ക ന​ട​നാ​യ മ​നോ​ജ് ജോ​ഷി ബോ​ളി​വു​ഡി​ലെ മി​ക​ച്ച സ്വ​ഭാ​വ​ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​ണ്. പ്രി​യ​ദ​ർ​ശ​ന്‍റെ ഹി​ന്ദി സി​നി​മ​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് മ​നോ​ജ് ജോ​ഷി. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ പാ​ല​ക്കാ​ട് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ഞ്ജു വാ​രി​യ​ർ, പ്ര​കാ​ശ് രാ​ജ്, സി​ദ്ദി​ഖ്, ന​രേ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വും, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഹ​രി കൃ​ഷ്ണ​ന്‍ തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.