ഞെ​ട്ടി​​ക്കു​ന്ന സം​ഭ​വ​ക​ഥയുമായി ബ്രി​ട്ടീ​ഷ് ബം​ഗ്ലാവ്
Wednesday, May 23, 2018 12:51 PM IST
ഒ​രു കൂ​റ്റ​ൻ ബം​ഗ്ളാ​വി​ൽ ന​ട​ന്ന ഞെ​ട്ടി​​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ബ്രി​ട്ടീ​ഷ് ബംഗ്ലാവ് എ​ന്ന ചി​ത്രം. ആ​ക്ഷ​നും, ഗ്ലാമ​റി​നും പ്രാ​ധാ​ന്യം കൊ​ടു​ത്ത് വ്യ​ത്യ​സ്ത​മാ​യൊ​രു ഹൊ​റ​ർ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ സു​ബൈ​ർ ഹ​മീ​ദ്. പ്രീ​ബേ​ട്സ് എ​ന്‍റ​ർ​മെ​ന്‍റി​നു വേ​ണ്ടി അ​നി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർമി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.

സാബുഘോഷിന്‍റെ കഥയ്ക്ക് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എന്നിവ നിർവഹിച്ചിരിക്കുന്നത് പ്ര​ശാ​ന്ത് ആ​ഴി​മ​ലയാണ്. സു​ബൈ​ർ ഹ​മീ​ദ്, അ​നി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ എന്നിവരുടെ വരികൾക്ക് എഡ്വിൻ സി. ​ജോ​ർ​ജ് സംഗീതം പകരുന്നു. ആ​ദി​ശ​ര​വ​ണ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റു​ർ, കൊ​ച്ചു പ്രേ​മ​ൻ, അ​നു​പ് ച​ന്ദ്ര​ൻ, മ​നു രാ​ജ്, റ​ഷീ​ദ് കോ​ട്ട​യം, ജെ.​സി.​കൊ​ട്ടാ​ര​ക്ക​ര, ശി​വ​മു​ര​ളി, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ, മൃ​ദു​ല സു​രേ​ഷ്, അ​പ​ർ​ണ ആ​റ്റു​കാ​ൽ, ര​മാ ദേ​വി, വ​ർ​ഷ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.