രാ​മ​ലീ​ല തെ​ലു​ങ്കി​ലേ​ക്ക്
Sunday, December 10, 2017 3:33 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്ത രാ​മ​ലീ​ല തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട് സ​ത്യ​മാ​ണെ​ങ്കി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ ക​ല്യാ​ണ്‍ റാ​മാ​ണ് ഇ​തി​നു ത​യാ​റാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​മ​ലീ​ല​യു​ടെ തെ​ലു​ങ്ക് റീ​മേ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ പ്ര​വ​ർ​ത്ത​ക​രും നി​ർ​മാ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി​യെ​ന്നുമാണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്നത്. കൂ​ടാ​തെ പ്ര​തി​ക​ര​ണം അ​റി​യാ​ൻ ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം അ​നു​കൂ​ല​മാ​കു​ക​യാ​ണെ​ങ്കി​ൽ ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

ബാ​ല​താ​ര​മാ​യെ​ത്തി തെ​ലു​ങ്കി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​യാ​ളാ​ണ് ക​ല്യാ​ണ്‍ റാം. ​അ​ഭി​മ​ന്യു, ല​ക്ഷ്മി ക​ല്യാ​ണ, പ​ട്ടാ​സ് തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ. ക​ല്യാ​ണ്‍, ജ​യ് ല​വ കു​ശ, കി​ക്ക് 2, ഓം 3​ഡി, ഹ​രേ റാം ​എ​ന്നീ ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം നി​ർ​മി​ച്ചി​ട്ടു​മു​ണ്ട്.



സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​രു​ണ്‍ ഗോ​പി​യു​ടെ രാ​മ​ലീ​ല​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ച്ച​ത് സ​ച്ചി​യാ​യി​രു​ന്നു. ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നി​ര​വ​ധി ത​വ​ണ മാ​റ്റി​വെ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. പ്ര​ച​രി​ച്ചി​രു​ന്ന പ്ര​വ​ച​ന​ങ്ങ​ളെ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ അ​ന്പ​ത് കോ​ടി ക്ല​ബി​ൽ ക​ട​ന്നു കൂ​ടു​ന്ന പ​ത്താ​മ​ത്തെ ചി​ത്ര​മാ​യി മാ​റി രാ​മ​ലീ​ല. ഇ​തി​നു മു​ന്പ് അ​ന്പ​ത് കോ​ടി ക്ല​ബി​ൽ സ്ഥാ​നം പി​ടി​ച്ച ദി​ലീ​പ് ചി​ത്രം ടൂ ​ക​ണ്‍​ട്രീ​സാ​ണ്.

പ്ര​യാ​ഗ മാ​ർ​ട്ടി​ൻ നാ​യി​ക​യാ​യ ചി​ത്ര​ത്തി​ൽ രാ​ധി​ക ശ​ര​ത് കു​മാ​ർ, വി​ജ​യ രാ​ഘ​വ​ൻ, സി​ദ്ധി​ഖ്, സു​രേ​ഷ് കൃ​ഷ്ണ, വി​ജ​യ രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.