നി​ത്യാ​മേ​നോ​ന്‍റെ പ്രാ​ണ​യ്ക്ക് കു​ഞ്ഞി​ക്ക​യു​ടെ ആ​ശം​സ
Saturday, June 23, 2018 11:14 AM IST
നി​ത്യാ മേ​നോ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പ്രാ​ണ​യ്ക്ക് ആ​ശം​സ​യു​മാ​യി യു​വ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ​യ്ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭാ​വു​ക​ങ്ങ​ൾ നേ​ർ​ന്ന​ത്.

രാ​ജേ​ഷ് ജ​യ​രാ​മ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്. ഓ​സ്കാ​ർ ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി ആ​ദ്യ​മാ​യി സി​ങ്ക് സ​റൗ​ണ്ട് സൗ​ണ്ട് ഫോ​ർ​മാ​റ്റി​ലൂ​ടെ ശ​ബ്ദ​ലേ​ഖ​നം ന​ട​ത്തി​യ ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. പി.​സി. ശ്രീ​റാം ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്നു.

ഹി​ന്ദി, മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ നാ​ലു​ഭാ​ഷ​ക​ളി​ലാ​യാ​ണ് ഈ ​ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. എ​സ് രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും റി​യ​ൽ സ്റ്റു​ഡി​യോ​യു​ടെ​യും ബാ​ന​റി​ൽ സു​രേ​ഷ് രാ​ജ്, പ്ര​വീ​ണ്‍ കു​മാ​ർ, അ​നി​ത രാ​ജ് എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.