പുലിമുരുകനെ വെല്ലുമോ നീരാളി
Wednesday, March 21, 2018 11:22 AM IST
കംപ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​ൽ നീ​രാ​ളി പു​ലി​മു​രു​ക​നെ വെ​ല്ലും. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ കംപ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് ചി​ത്ര​മാ​കാ​നൊ​രു​ങ്ങു​ക​യാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന നീ​രാ​ളി. ഇ​തു​വ​രെ കംപ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ച ചി​ത്രം പു​ലി​മു​രു​ക​നാ​ണ്. ആ ​റി​ക്കാർ​ഡാ​ണ് നീ​രാ​ളി മ​റി​ക​ട​ക്കാ​ൻ പോ​കു​ന്ന​ത്.

ഒ​രു മ​ല​യാ​ള സി​നി​മ​യ്ക്ക് ആ​കെ ചെ​ല​വാ​കു​ന്ന തു​ക​യാ​ണ് നീ​രാ​ളി​യു​ടെ ഗ്രാ​ഫി​ക്സി​നു വേ​ണ്ടി മാ​ത്രം ചെ​ല​വാ​ക്കു​ന്ന​ത്. ആ​ഫ്റ്റ​ർ എ​ന്ന ഗ്രാ​ഫി​ക്സ് ക​ന്പ​നി​യാ​ണ് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.കംപ്യൂട്ട​ർ ഗ്രാ​ഫി​ക്സി​ൽ നീ​രാ​ളി ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കും എ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്ന​ത്.

മൂ​ൺ​ഷോ​ട് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മും​ബൈ, താ​യ്‌​ല​ൻ‌​ഡ് എ​ന്നി​വി​ട​ങ്ങ​ളിലാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. അ​ജോ​യ് വ​ർ​മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.