രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സവം കോ​ഴി​ക്കോ​ട്ട്
Friday, February 16, 2018 12:55 PM IST
സി​നി​മാ ആ​സ്വാ​ദ​ക​ര്‍​ക്ക് വി​രു​ന്നൊ​രു​ക്കി വീ​ണ്ടു​മൊ​രു ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് കോ​ഴി​ക്കോ​ട് വേ​ദി​യാ​കു​ന്നു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വം മാ​ര്‍​ച്ച് ഒ​ന്പതുമു​ത​ല്‍ 15 വ​രെ കോ​ഴി​ക്കോ​ട് കൈ​ര​ളി, ശ്രീ ​തി​യ​റ്റ​റു​ക​ളി​ലാ​യാ​ണ്‌​ ന​ട​ക്കു​ന്ന​ത്.തി​രു​വ​ന്തപു​ര​ത്ത് വ​ര്‍​ഷം തോ​റും ന​ട​ന്നു​വ​രു​ന്ന ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ മ​ല​ബാ​റി​ലെ റീ​ജ​ണല്‍ ഫെ​സ്റ്റാ​ണ് കോ​ഴി​ക്കോ​ട്ട് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഐ​എ​ഫ്എ​ഫ്കെ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച മി​ക​ച്ച അന്പതോ​ളം സി​നി​മ​ക​ളാ​ണ് ഈ ​മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.

ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ 2017-ലെ ​മി​ക​ച്ച 20 സി​നി​മ​ക​ളും ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ നി​ന്നു​ള്ള മി​ക​ച്ച 10 സി​നി​മ​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​കും. ഇ​തി​നു പു​റ​മെ ക​ഴി​ഞ്ഞ ഐ​എ​ഫ്എ​ഫ്കെ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച സ​മ​കാ​ലി​ക മ​ല​യാ​ള സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ ഇ​നി​യും തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യാ​ത്ത സി​നി​മ​ക​ളും ഈ ​മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. മേ​ള​യി​ല്‍ എ​ല്ലാ ദി​വ​സ​വും ഓ​പ്പ​ണ്‍ ഫോ​റ​വും സം​ഘ​ടി​പ്പി​ക്കും.

മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന സി​നി​മ​ക​ളു​ടെ അ​ണി​യ​റ ശി​ല്‍​പ്പിക​ളി​ല്‍ ചി​ല​രെ മേ​ള​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​ക്കു പ​ദ്ധ​തി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഐ​എ​ഫ്എ​ഫ്കെ മാ​തൃ​ക​യി​ല്‍ ത​ന്നെ​യാ​യി​രി​ക്കും ഇ​വി​ടേ​യും മേ​ള സം​ഘ​ടി​പ്പി​ക്കു​ക.ഡെ​ലി​ഗേ​റ്റ് പാ​സു​ക​ള്‍ മു​ഖേ​ന​യാ​യി​രി​ക്കും പ്ര​വേ​ശ​നം. 300 രൂ​പ​യാ​യി​രി​ക്കും ഡെ​ലി​ഗേ​റ്റ് ഫീ​സ്. ഈ ​മാ​സം അ​വ​സാ​ന​വാ​ര​ത്തോ​ടെ ഡെ​ലി​ഗേ​റ്റ് പാ​സി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി നി​ല​മ്പൂ​രി​ല്‍ ന​ട​ന്നു​വ​ന്ന ഐ​എ​ഫ്എ​ഫ്കെ റീ​ജ​ണ​ല്‍ ഫെ​സ്റ്റാ​ണ് മ​ല​ബാ​റി​ന്‍റെ​ സി​രാ​കേ​ന്ദ്ര​മാ​യ കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.