വീരമഹാദേവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Monday, May 21, 2018 10:30 AM IST
സ​ണ്ണി ലി​യോ​ൺ നാ​യി​ക​യാ​യി മ​ല​യാ​ളം ത​മി​ഴ്, തെ​ലു​ങ്ക് ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം വീ​ര​മ​ഹാ​ദേ​വി​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സ്റ്റീ​ഫ്സ് കോ​ർ​ണ​ർ ഫി​ലിം​സി​നു​വേ​ണ്ടി, പൊ​ൻ​സെ സ്റ്റി​ഫ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം വി. ​സി വ​ടി​വു​ട​യാ​ൻ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു.

നൂ​റ്റ​മ്പ​ത് ദി​വ​സ​ത്തെ ഡേ​റ്റ്ആ​ണ് സ​ണ്ണി ലി​യോ​ൺ ചി​ത്ര​ത്തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ള​രി​പ്പ​യ​റ്റ് അ​ഭ്യാ​സി​യാ​യ പോ​രാ​ളി​യാ​യി ചി​ത്ര​ത്തി​ൽ സ​ണ്ണി വേ​ഷ​മി​ടു​ന്നു.ആ​ദ്യ​മാ​യാ​ണ് ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യു​ന്ന​തെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് ചി​ത്രം ഇഷ്ട​പ്പെ​ടു​മെ​ന്നും സ​ണ്ണി ലി​യോ​ൺ പ​റ​യു​ന്നു. കേ​ര​ള​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം.

ബാ​ഹു​ബ​ലി, യ​ന്തി​ര​ൻ 2 എ​ന്നീ സി​നി​മ​ക​ളി​ൽ ഗ്രാ​ഫി​ക്സ് ചെ​യ്ത ടീം ​ത​ന്നെ​യാ​ണ് വീ​ര​മ​ഹാ​ദേ​വി​ക്കു​വേ​ണ്ടി​യും ഗ്രാ​ഫി​ക്സ് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ന്ന് ചാ​ല​ക്കു​ടി​യാ​ണ്. നാ​സ​ർ, ന​വ​ദീ​പ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.