ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്നു
Tuesday, June 19, 2018 11:11 AM IST
മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകനും അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രത്തിന്‍റെ രചയിതാവുമായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകും. ഫാമലി ത്രില്ലർ മൂഡിൽ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്.

ചി​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കൻ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്. സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.