ഈ ​ചി​ത്രം മി​ക​ച്ച​ത​ല്ലെ​ങ്കി​ൽ ഞാ​ൻ പ​ണി നി​ർ​ത്തും; ജോ​യ് മാ​ത്യു
Tuesday, April 24, 2018 10:38 AM IST
ന​ട​ന്‍ ജോ​യ് മാ​ത്യു ക​ഥ​യെ​ഴു​തി ഗി​രീ​ഷ് ദാ​മോ​ദ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ങ്കി​ൾ എ​ന്ന മ​മ്മൂ​ട്ടി ചി​ത്രം റി​ലീ​സി​നു മു​ന്പ് ത​ന്നെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത് 2012 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഷ​ട്ട​ർ എ​ന്ന ചി​ത്രം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​ങ്കി​ൾ എ​ന്ന സി​നി​മ​യെ​പ്പ​റ്റി കൂ​ടു​ത​ല​റി​യാ​ൻ ആ​രാ​ധ​ക​ർ സോ​ഥ്യ​ൽ മീ​ഡി​യ​യി​ൽ തി​ര​ക്ക് കൂ​ട്ടു​ക​യാ​ണ്.

ജോ​യ് മാ​ത്യു​വി​ന്‍റെ ഫേസ്ബു​ക്ക് പേ​ജി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള​ധി​ക​വും. ഷ​ട്ട​ർ സി​നി​മ​യ്ക്ക് ശേ​ഷം ജോ​യ് മാ​ത്യു​വി​ന്‍റെ ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ആ ​സി​നി​മ​യ്ക്കും മേ​ലെ​യാ​ണോ അ​ങ്കി​ൾ എ​ന്നും ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ ഷ​ട്ട​ര്‍ ഒ​രു മി​ക​ച്ച സി​നി​മ ആ​യി​രു​ന്നു​വെ​ന്നും അ​ങ്കി​ള്‍ എന്ന സി​നി​മ തീ​ര്‍​ച്ച​യാ​യും അ​തി​നു​മേ​ലെ നി​ല്‍​ക്കു​മെ​ന്നുമാ​ണ് ജോ​യ് മാ​ത്യു മ​റു​പ​ടി പ​റ​ഞ്ഞ​ത്.

അ​ങ്കി​ൾ മി​ക​ച്ച​ത​ല്ലെ​ങ്കി​ൽ ഈ ​പ​ണി നി​ര്‍​ത്തു​മെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.ചി​ത്രം സ​സ്പെ​ൻ​സി​ന്‍റെ പൊ​ടി​പൂ​ര​മാ​യി​രി​ക്കു​മെ​ന്നും ഷ​ട്ട​ർ പോ​ലെ ഒ​രു ക്ലാ​സ് ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നും ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ജോ​യ് മാ​ത്യു പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.