"വള്ളിക്കെട്ട്' ചിത്രീകരണം പൂർത്തിയായി
Thursday, December 28, 2017 11:15 AM IST
സാന്ദ്രാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ സന്തോഷ് നായർ നിർമിച്ച് ജിബിൻ സംവിധാനം ചെയ്യുന്ന "വള്ളിക്കെട്ട്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. സംവിധായകനും ഷിനു രാഘവനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. നാലുംകൂടി ഗ്രാമത്തിലെ രാജൻ ആശാന്‍റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

അഷ്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ നായിക സാന്ദ്രയാണ്. മധു, അരിസ്റ്റോ സുരേഷ്, രഞ്ജിത്, ബേസിൽ മാത്യു, ബോബൻ ആലുംമൂടൻ, ബാബു ജോസ്, മാമുക്കോയ, കൊച്ചുപ്രേമൻ, നാരായണൻകുട്ടി, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, സിദ്ധരാജ്, ഗിരീഷ് വെണ്ണല, ശിവദാസ് പൈങ്കുളം, കൃഷ്ണകുമാർ, സന്ദീപ് ശശി, സക്കീർ, മാസ്റ്റർ അജയ്, മാസ്റ്റർ ഫസൽ, അമൃത, കനകലത, സീമ ജി. നായർ, ശോഭാ മോഹൻ, ശാന്താകുമാരി, ബിന്ദു അനീഷ്, അന്പിളി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.

ഉത്പൽ വി. നയനാർ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ജയചന്ദ്രകൃഷ്ണയാണ്. കുറഞ്ഞ ബജറ്റിൽ ഒരുക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കി.