ബാബു ആന്‍റണിക്ക് കുരുക്കായി പ്രിയ വാര്യാർ
Tuesday, February 20, 2018 5:04 PM IST
"ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ വാര്യർ നടൻ ബാബു ആന്‍റണിക്ക് തലവേദനയായതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഇരുവരുടെയും ജന്മദേശമാണ് ബാബു ആന്‍റണിക്ക് കുരുക്കായത്. തൃശൂർ ജില്ലയിലെ പൂങ്കുന്നമാണ് പ്രിയയുടെ സ്വദേശം. ബാബുവിന്‍റെ നാട് കോട്ടയം ജില്ലയിലെ പൊൻകുന്നവും. ചിലർക്ക് ഇരുവരുടെയും സ്വദേശം വായിച്ച് വന്നപ്പോൾ ഒന്നായി തോന്നി. പിന്നാലെ ബാബു ആന്‍റണിക്ക് "സ്വന്തം നാട്ടുകാരിയായ' പ്രിയയുടെ വിവരങ്ങൾ തിരക്കി നിരവധി സന്ദേശങ്ങളെത്തി.

നിരവധി പേർ പ്രിയയുടെ വിവരങ്ങൾ തിരക്കിയതോടെ ബാബു ആന്‍റണിക്കും കണ്‍ഫ്യൂഷനായി. പ്രിയയെ അറിയില്ലെന്ന് പറഞ്ഞാൽ മോശമാകില്ലേ എന്ന് കരുതി ബാബു ആന്‍റണി ഗുഗിളിൽ തിരഞ്ഞപ്പോഴാണ് കണ്ണിറുക്കി ലക്ഷക്കണക്കിന് ആരാധകരെ നേടിയ പെണ്‍കുട്ടിയെക്കുറിച്ച് മനസിലായത്. പ്രിയയുടെ നാട് പൂങ്കുന്നവും തന്‍റെ നാട് പൊൻകുന്നവും ഒന്നാണെന്ന് കരുതിയാണ് ആരാധകർ തന്നോട് വിവരങ്ങൾ തിരക്കിയത്. സോഷ്യൽ മീഡിയയിലെ പുതിയ താരം പ്രിയയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പുതിയ താരങ്ങൾ ജനിക്കട്ടെ എന്നും ബാബു ആന്‍റണി ആശംസിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.