"ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' ചിത്രീകരണം തുടങ്ങി
Tuesday, May 22, 2018 5:51 PM IST
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമിക്കുന്ന "ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്‍റെ പൂജ പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ നടന്നു. നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവൽ എന്നിവരെ കൂടാതെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഇൻഡിവുഡ് ടാലന്‍റ് ഹണ്ട് നടത്തിയ ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 20 പുതുമുഖങ്ങളും മലയാളത്തിലെ മുൻനിര അഭിനേതാക്കളുമാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ബിജു മജീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത് കെ. ഷിബുരാജാണ്. ഛായാഗ്രഹണം പി.സി.ലാലും സംഗീത സംവിധാനം ബിജു റാമും നിർവഹിക്കും. വർക്കല, പുനലൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരണം പൂർത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.