അനുഷ്‌കയുടെ വണ്ണം; അണിയറക്കാര്‍ കുഴങ്ങി
Monday, October 23, 2017 10:12 PM IST
ബാ​ഹു​ബ​ലി​ക്ക് ശേ​ഷം തി​യ​റ്റ​റി​ലെ​ത്തു​ന്ന അ​നു​ഷ്ക​യു​ടെ ചി​ത്ര​മാ​ണ് ഭ​ഗന്മതി. ബാ​ഹു​ബ​ലി​യി​ലെ സു​ന്ദ​രി​യാ​യ ദേ​വ​സേ​ന​യ്ക്ക് പി​ന്നാ​ലെ​യെ​ത്തു​ന്ന ഭ​ഗന്മതി​യും അ​തേ മി​ക​വോ​ടെ​യാ​ക​ണ​മെ​ന്ന് അ​ണി​യ​റ​ക്കാ​ർ​ക്കു നി​ർ​ബ​ന്ധ​മാ​ണ്.

എ​ന്നാ​ൽ സൈ​സ് സീ​റോ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഭ​ഗന്മതി​യു​ടെ കു​റേ ഷെ​ഡ്യൂ​ൾ. അ​തി​നാ​ൽ ത​ന്നെ വ​ണ്ണ​മു​ള്ള അ​നു​ഷ്ക​യെ​യാ​ണ് കാ​ണാ​നാ​വു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ സം​വി​ധാ​യ​ക​ൻ തൃ​പ്ത​ന​ല്ല. മെ​ലി​ഞ്ഞു സു​ന്ദ​രി​യാ​യ അ​നു​ഷ്ക വേ​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്താ​ൽ ഗ്രാ​ഫി​ക്സ് ഉ​പ​യോ​ഗി​ച്ച് മി​നു​ക്കി എ​ടു​ക്കു​ക​യാ​ണ്. ഇ​തി​നു​ള്ള ചെ​ല​വാ​ണ് പ​ക്ഷേ ഞെ​ട്ടി​ക്കു​ന്ന​ത്. അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് ഇ​തി​നു മാ​ത്ര​മാ​യി ചെ​ല​വാ​കു​ന്ന​ത്. നാ​ലു കോ​ടി രൂ​പ​യാ​ണ് അ​നു​ഷ്ക​യു​ടെ പ്ര​തി​ഫ​ലം. അ​തി​നാ​ൽ ത​ന്നെ ഇ​ത് അ​ധി​കച്ചെല​വാ​ണ്.

ബാ​ഹു​ബ​ലി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​നു​ഷ്ക​യ്ക്ക് വ​ണ്ണം തോ​ന്നി​ച്ച​തും വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഇ​ത് ഭ​ഗന്മതി​യി​ൽ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ബ​ന്ധ​മു​ണ്ട്. ഇ​ക്കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് വൈ​കു​ന്ന​തും. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​ശാ ശ​ര​ത്, ജ​യ​റാം എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.