പ്രി​യാ​രാ​മ​ൻ തി​രി​ച്ചു​വ​രു​ന്നു
Thursday, November 16, 2017 4:49 AM IST
ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​യി​ലെ പ്രി​യ നാ​യി​ക​യാ​യി​രു​ന്ന പ്രി​യാ രാ​മ​ൻ ഇ​പ്പോ​ൾ ബി​സി​ന​സ് ജീ​വി​ത​ത്തി​ലാ​ണ്. നി​ർ​മാ​താ​വ് ര​ഞ്ജി​ത്തു​മാ​യു​ള്ള വി​വാ​ഹ​​ത്തി​നു ശേ​ഷം ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​ണ് താ​ൻ ഗ്രാ​നൈ​റ്റ് ബി​സി​ന​സി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് അ​ടു​ത്തി​ടെ ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ താ​രം ഇ​പ്പോ​ൾ തി​രി​ച്ചു​വ​ര​വ് ആ​ഗ്ര​ഹി​ക്കു​ക​യാ​ണ് . മ​ക്ക​ളോ​ടൊ​പ്പം സു​ഗ​മ​മാ​യ ജീ​വി​തം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ബി​സി​ന​സി​ലൂ​ടെ സാ​ധി​ച്ചു. ഇ​പ്പോ​ൾ മ​ക്ക​ളെ​ല്ലാം വ​ലു​താ​യ സ്ഥി​തി​ക്ക് സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും പ്രി​യാ രാ​മ​ൻ വെ​ളി​പ്പെ​ടു​ത്തി.

ജീ​വി​ത​ത്തി​ൽ ബ്രേ​ക്ക്ഡൗ​ണ്‍ ആ​യ​തുപോ​ലെ ഇ​രി​ക്കാ​ൻ എ​നി​ക്കാ​വി​ല്ലാ​യി​രു​ന്നു. ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​നും മ​ക്ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നും ക​ഠി​ന​മാ​യി ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്നു. കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ടാ​യി ജീ​വി​ക്കാ​ൻ വേ​ണ്ടി പ​ണം വേ​ണം, അ​തി​നു വേ​ണ്ടി ഗ്രാ​നൈ​റ്റ് ബി​സി​ന​സ് തു​ട​ങ്ങി. ബി​സി​ന​സ് ആ​കു​ന്പോ​ൾ കു​ട്ടി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ സ​മ​യം കി​ട്ടു​മെ​ന്നും പ്രി​യാ രാ​മ​ൻ പ​റ​യു​ന്നു. സെ​ലി​ബ്രി​റ്റി എ​ന്ന മേ​ൽ​വി​ലാ​സം എ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. പു​തിയ ​അ​വ​സ​രം, ഓ​ടിന​ട​ക്കാ​നു​ള്ള ഉൗ​ർ​ജം എ​ല്ലാം സി​നി​മാ​താ​രം എ​ന്ന വി​ലാ​സം എ​നി​ക്ക് ത​ന്നി​ട്ടു​ണ്ടെ​ന്നും സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ൽ​ക്കു​ന്പോ​ഴും ആ ​ലോ​കം എ​ന്നെ ഉ​യ​ർ​ത്തി​ക്കൊണ്ടി​രു​ന്നു.

പു​രു​ഷന്മാ​ർ അ​ട​ക്കിവാ​ഴു​ന്ന ലോ​ക​മാ​ണ് ഗ്രാ​നൈ​റ്റ് ബി​സി​ന​സ്, ചെ​റി​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ങ്കി​ലും യാ​ത്ര​ക​ളും മീ​റ്റി​ങ്ങു​ക​ളും ഉ​ണ്ടാ​കും. പു​രു​ഷന്മാ​ർ മാ​ത്രം അ​ട​ക്കി വാ​ഴു​ന്ന മേ​ഖ​ല​യി​ലേ​ക്ക് ഒ​രു സ്ത്രീ​ക​ട​ന്നുചെ​ല്ലു​ന്പോ​ഴു​ണ്ടാ​യ പ​ല പ്ര​ശ്ന​ങ്ങ​ളും താ​ൻ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും പ്രി​യാ രാ​മ​ൻ ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.