"വള്ളിക്കെട്ട്' ചിത്രീകരണം തുടങ്ങി
Monday, December 4, 2017 3:11 AM IST
സാന്ദ്രാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ സന്തോഷ് നായർ നിർമിച്ച് ജിബിൻ സംവിധാനം ചെയ്യുന്ന "വള്ളിക്കെട്ട്' ഗുരുവായൂരിൽ ആരംഭിച്ചു. ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് സംവിധായകനും ഷിനു രാഘവനും ചേർന്നാണ്. നാലുംകൂടി ഗ്രാമത്തിലെ രാജൻ ആശാന്‍റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ സസ്പെൻസ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് വള്ളിക്കെട്ട്.

അഷ്കർ സൗദാനും സാന്ദ്രയും നായികാനായകന്മാരാകുന്ന ചിത്രത്തിൽ മധു, ബോബൻ ആലുംമൂടൻ, ബാബു ജോസ്, അരിസ്റ്റോ സുരേഷ്, മാമുകോയ, കൊച്ചുപ്രേമൻ, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി, കൃഷ്ണകുമാർ, സന്ദീപ്, മാസ്റ്റർ അജയ്, അമൃത, ചാർമിള, കനകലത, സീമ ജി. നായർ, ശോഭാമോഹൻ, ശാന്താകുമാരി, ബിന്ദു അനീഷ് തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.

ഉത്പൽ വി. നായനാരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജയകൃഷ്ണൻ എഡിറ്റിംഗും പട്ടണം ഷാ ചമയവും നിർവഹിക്കുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതുന്നത്. മുരളി പുനലൂരാണ് സംഗീത സംവിധായകൻ. എം.ജി. ശ്രീകുമാർ, പന്തളം ബാലൻ, ജിബിൻ, ആതിര മുരളി, ആൻ ജോസഫ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.