ഇ​ന്ദ്ര​ന്‍​സ് ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​നാ​കു​ന്നു
Monday, February 19, 2018 12:43 PM IST
പ​പ്പു​വാ​ശാ​ന്‍ എ​ന്ന ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ലാ​കാ​ര​നാ​യി ഇ​ന്ദ്ര​ൻ​സ് വേ​ഷ​മി​ടു​ന്ന ആ​ളൊ​രു​ക്കം എ​ന്ന ചി​ത്രം റിലീസിനൊരുങ്ങുന്നു. ചി​ത്ര​ത്തി​നാ​യി ക​ലാ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രാ​ണ് ഇ​ന്ദ്ര​ന്‍​സി​നെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​ഭ്യ​സി​പ്പി​ച്ച​ത്. ഇ​ന്ദ്ര​ൻ​സി​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ വേ​ഷ​മാ​ണ് ആ​ളൊ​രു​ക്ക​ത്തി​ലേ​ത്. ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ വി.​സി. അ​ഭി​ലാ​ഷ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം ജോ​ളി​വു​ഡ് മൂ​വീ​സി​നു വേ​ണ്ടി ജോ​ളി ലോ​ന​പ്പ​നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ശ്രീ​കാ​ന്ത് മേ​നോ​ൻ, അ​ലി​യാ​ര്‍, വി​ഷ്ണു അ​ഗ​സ്ത്യ, സീ​ത ബാ​ല, എ​സ്. ഷാ​ജി ജോ​ൺ, ശ്രീ​ഷ്മ, ദീ​പ​ക് ജ​യ​പ്ര​കാ​ശ്, ബേ​ബി ത്ര​യ, ക​ലാ​ഭ​വ​ന്‍ നാ​രാ​യ​ണ​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.