മേരിക്കുട്ടിയുമായി ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യുമെത്തുന്നു
Thursday, January 11, 2018 1:41 PM IST
വ​ൻ​വി​ജ​യ​മാ​യ പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു ശേ​ഷം ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും വീ​ണ്ടു​മെ​ത്തു​ന്നു. ചി​ത്രം ഞാ​ൻ മേ​രി​ക്കു​ട്ടി. ര​ഞ്ജി​ത് ശ​ങ്ക​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പ​ത്താ​മ​തു ചി​ത്ര​മാ​ണി​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​റ​ച്ചു പ്ര​ത്യേ​ക​ത​ക​ളു​ള്ള ഒ​രു മേ​രി​ക്കു​ട്ടി​യു​ടെ ക​ഥ​യാ​ണെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചി​രി​ക്കു​ന്നു.



ജ​യ​സൂ​ര്യ​യാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. ജൂ​ണ്‍ അ​വ​സാ​നം ചിത്രം തീയറ്ററുകളിലെത്തുമെന്ന് ര​ഞ്ജി​ത് ശ​ങ്ക​ർ ദീ​പി​ക ഡോ​ട്ട്കോ​മി​നോ​ടു പ​റ​ഞ്ഞു. ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന അ​ഞ്ചാ​മ​തു സി​നി​മ​യാ​ണ് ഞാ​ൻ മേ​രി​ക്കു​ട്ടി. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ടി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ചേ​ർ​ന്നാ​ണു നി​ർ​മാ​ണം. ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത് ഇ​വ​രു​ടെ​ത​ന്നെ വി​ത​ര​ണ​ക്ക​ന്പ​നി​യാ​യ പു​ണ്യാ​ള​ൻ സി​നി​മാ​സ് ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.