നടി ശ്രു​തി മേ​നോ​ൻ വിവാഹിതയായി
Sunday, November 5, 2017 4:01 AM IST
നടിയും അവതാരകയുമായ ശ്രു​തി മേ​നോ​ൻ വി​വാ​ഹിത​യാ​യി. ദീ​ർ​ഘ​കാ​ല സു​ഹൃ​ത്താ​യ സാ​ഹി​ൽ തിം​ബാ​ഡി​യ​യാ​ണ് വ​ര​ൻ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ ​മാ​ർ​ച്ചി​ൽ കാ​ഷ്മീ​രി​ൽ ന​ട​ത്തി​യി​രു​ന്നു.

വി​വാ​ഹ​ശേ​ഷ​വും അ​ഭി​ന​യി​ക്കു​ന്ന​തി​ന് സാ​ഹി​ലി​നു കു​ഴ​പ്പ​മി​ല്ലെ​ന്നും എ​ന്നാ​ൽ ത​നി​ക്കു തോ​ന്നു​ക​യാ​ണെ​ങ്കി​ൽ അ​ഭി​ന​യ​ത്തോ​ട് വി​ട പ​റ​യു​മെ​ന്നു​മാ​ണ് ശ്രു​തി പ​റ​യു​ന്ന​ത്. 2004ൽ ​സ​ഞ്ചാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ശ്രു​തി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലാ​യി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കി​സ്മ​ത്തി​ലെ അ​നി​ത എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഇ​വ​രു​ടെ ക​രി​യ​റി​ലെ മി​ക​ച്ച വേ​ഷം. കൂടാതെ, പ്രമുഖ ചാനലിൽ അവതാരകയായും ശ്രുതി എത്തിയിട്ടുണ്ട്.