വീ​ണ്ടും പ്രൊ​പ്രൈ​റ്റ​റാ​കാ​ൻ മ​മ്മൂ​ട്ടി; കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Thursday, March 15, 2018 9:57 AM IST
തൊ​ണ്ണൂ​റു​ക​ളി​ൽ യു​വ​ഹൃ​ദ​യ​ങ്ങ​ളെ കോ​രി​ത്ത​രി​പ്പി​ച്ച മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്നു. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ആ​ട് 2 വി​ന്‍റെ നൂ​റാം ദി​ന​ത്തി​ലാ​ണ് മി​ഥു​ൻ മാ​നു​വ​ൽ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. കൂ​ടാ​തെ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​ർ സ​ൽ​മാ​നും പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു ആ​ണ് കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ 2 നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്കെ ആ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

1990 ൽ ​റി​ലീ​സ് ചെ​യ്ത കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ സം​വി​ധാ​നം ചെ​യ്ത​ത് ടി.​എ​സ്. സു​രേ​ഷ് ബാ​ബു ആ​യി​രു​ന്നു. മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ച്ച​ത് ഡെ​ന്നീ​സ് ജോ​സ​ഫ് ആ​ണ്. സു​നി​ത പ്രൊ​ഡ​ക്ഷ​നു​വേ​ണ്ടി എം.​മ​ണി നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ ര​ഞ്ജി​നി, ഇ​ന്ന​സെ​ന്‍റ്, കെ.​പി.​എ​സ്.​സി ല​ളി​ത, സു​കു​മാ​ര​ൻ, പ്ര​താ​പ​ച​ന്ദ്ര​ൻ, ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.