ലേ​ലം-2 ഫെ​ബ്രു​വ​രി​യി​ൽ തുടങ്ങും
Thursday, December 21, 2017 6:08 AM IST
സു​രേ​ഷ് ഗോ​പി, എം.​ജി. സോ​മ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത എ​വ​ർ​ഗ്രീ​ൻ ആ​ക്‌ഷ​ൻ ത്രി​ല്ല​ർ ചിത്രം ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ലേ​ലം 2 അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. സം​വി​ധാ​യ​ക​ൻ നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ണ്‍​ജി പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ര​ണ്ട് അ​ബ്കാ​രി കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യഭാ​ഗ​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ആ​ന​ക്കാ​ട്ടി​ൽ ഈ​പ്പ​ച്ച​ൻ എ​ന്ന മ​ദ്യ​രാ​ജാ​വി​ന്‍റെ വേ​ഷം എം.ജി. സോ​മ​ൻ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഇ​ര​ട്ട​ച്ച​ങ്ക​ൻ ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ച്ച​ത്. എ​ൻ.എ​ഫ്. വ​ർ​ഗീ​സ്, സ്ഫ​ടി​കം ജോ​ർ​ജ്, കൊ​ച്ചി​ൻ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ്ര​തി​നാ​യ​കവേ​ഷങ്ങളിലെത്തിയ​ത്. ന​ന്ദി​നി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക.