ആ പൃഥ്വിരാജ് ചിത്രം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല: ലി​ജോ ജോ​സ് പെല്ലി​ശേ​രി
Wednesday, December 6, 2017 4:11 PM IST
യു​വതാ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ്, ഇ​ന്ദ്ര​ജി​ത്ത്, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി താ​ൻ തീ​രു​മാ​നി​ച്ച ചി​ത്രം "​ആ​ന്‍റി ക്രൈ​സ്റ്റ്' ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത് മു​ന്പ് പൃഥ്വി​രാ​ജും പ​ങ്കാ​ളി​യാ​യി​രു​ന്ന ആഗ​സ്റ്റ് സി​നി​മാ​സ് ആ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ബജ​റ്റ് കൂ​ടു​ത​ലാ​യി​രു​ന്ന​തി​നാ​ൽ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​വ​ർ വി​മു​ഖ​ത കാ​ട്ടി​യി​രു​ന്നു. പ​ക്ഷെ അ​തേ താ​ര​ങ്ങ​ളെ വ​ച്ചു​കൊ​ണ്ട് ത​ന്നെ ഡ​ബി​ൾ ബാ​ര​ൽ എ​ന്ന ചി​ത്രം ലി​ജോ സം​വി​ധാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാറു​ക​യും പ​ക​രം ആ​സി​ഫ് അ​ലി എ​ത്തു​ക​യും ചെ​യ്തു. ആ​ര്യ, സ​ണ്ണി വെ​യ്ൻ, ചെ​ന്പ​ൻ വി​നോ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

പി.​എ​ഫ് മാ​ത്യൂ​സാ​ണ് ആ​ന്‍റി ക്രൈ​സ്റ്റി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത്. ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി ആ​ലോ​ച​ന​ക​ൾ ഇ​നി​യും ആ​വ​ശ്യ​മാ​ണെ​ന്നും ലി​ജോ ജോ​സ് പെല്ലി​ശേ​രി പ​റ​യു​ന്നു.