മ​ധു​പാ​ൽ ചി​ത്ര​ത്തി​ൽ ടോവി​നോ നാ​യ​ക​ൻ
Sunday, December 3, 2017 12:55 PM IST
നടനും സംവിധായകനുമായ മ​ധു​പാ​ൽ കേ​ര​ള​ത്തി​ൽ ന​ട​ന്ന ചി​ല കൊ​ല​പാ​ത​ക സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സി​നി​മയൊരുക്കുന്നു. "​ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ടോ​വി​നോ തോ​മ​സും നി​മി​ഷ സ​ജ​യ​നു​മാ​ണ്.

ജീ​വ​ൻ ജോ​ബ് തോ​മ​സാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പെ​ട്ടെന്നൊ​രു ദി​വ​സം യാ​തൊ​രു തെ​ളി​വു​ക​ളു​മി​ല്ലാ​തെ പോ​ലീ​സ് ഒ​രാളെ കൊ​ല​പാ​തകിയായി മുദ്രകുത്തുകയും ആ​ളു​ക​ളെ അ​ത് വി​ശ്വ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.