മ​ല​യാ​ള സി​നി​മ​യ്ക്കൊ​രു മാ​റ്റം ആ​വ​ശ്യ​മാ​ണ്
Tuesday, May 8, 2018 9:52 AM IST
ആ​രാ​ണ് മാ​റ്റം ആ​ഗ്ര​ഹി​ക്കാ​ത്ത​ത് ...ഇ​ത് പ​റ​യു​ന്ന​ത് ന​ടി ഭാ​വ​ന​യാ​ണ്. മ​ല​യാ​ള സി​നി​മ​യെക്കു​റി​ച്ചു​ള്ള തന്‍റെ കാ​ഴ്ച​പ്പാ​ടാ​ണ് ഒരു മാധ്യമത്തിനു നൽകിയ അ​ഭി​മു​ഖ​ത്തി​ൽ ഭാവന വെളിപ്പെടുത്തിയത്. നാ​യ​ക​ന്മാ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് മ​ല​യാ​ള​ത്തി​ൽ കൂ​ടു​ത​ൽ സി​നി​മ ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്. നാ​യ​ക​ന്മാ​രെ ചു​റ്റി​പ്പ​റ്റി മാ​ത്രം നാ​യി​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ നി​ന്നും മാ​റ്റം പ​ല​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​വ​ന പ​റ​ഞ്ഞു.
ഒ​രു​പാ​ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ താ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​ൽ ത​നി​ക്ക് സ​ന്തോ​ഷം ഉ​ണ്ടെ​ന്നും എ​ന്നാ​ൽ സം​തൃ​പ്തി ഇ​ല്ലാ​യെ​ന്നും താ​രം പ​റ​ഞ്ഞു. ഇ​നി​യും ന​ല്ല ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഭാ​വ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.