മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്
Sunday, February 18, 2018 11:44 AM IST
ബി​ഗ്ബ​ജ​റ്റ് ചിത്രം മാ​മാ​ങ്ക​ത്തിന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പ​രി​ക്ക്. സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്പോ​ഴാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മാ​മാ​ങ്കം ദ ​മൂ​വി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി​ക്ക് പ​രി​ക്കു പ​റ്റി​യ വി​വ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​മാ​ങ്കം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മം​ഗ​ലാ​പു​ര​ത്താ​ണ് ന​ട​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.