മമ്മൂട്ടി തിരക്കിൽ; 2023 വരെ ഡേറ്റില്ല
Friday, June 22, 2018 10:14 AM IST
ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തും ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തു​മാ​യ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. പെ​ൺ​വേ​ഷ​മു​ൾ​പ്പെ​ടെ നാ​ലു വേ​ഷ​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന, ച​രി​ത്ര​വും സ​ങ്ക​ൽ​പ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന "മാ​മാ​ങ്കം' നാ​ലു ഷെ​ഡ്യൂ​ളു​ക​ളാ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ക.

ആ​ദ്യ​ ഷെ​ഡ്യൂ​ൾ മം​ഗ​ലാ​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഷെ​ഡ്യൂ​ൾ എ​റ​ണാ​കു​ള​ത്ത് തുടരുന്നു. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്കം ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​വ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ന​ട​ത്തും. മ​മ്മൂ​ട്ടി​യു​ടെ സ്ത്രീ ​വേ​ഷം കാ​ണാ​ൻ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മറ്റൊരു ബ്രഹ്മാണ്ട ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. സാ​ഹി​ത്യ​കാ​ര​നാ​യ ടി.​പി.രാ​ജീ​വ​നും ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും ചിത്രം പുറത്തിറങ്ങും.

തി​ര​ക്ക​ഥാ​കൃ​ത്താ​യ സേ​തു ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ മേ​ല​ങ്കി​യ​ണി​യു​ന്ന ചി​ത്ര​മാ​ണ് "ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ്'. പൂ​ർ​ണ​മാ​യും കു​ട്ട​നാ​ട്ടി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. റാ​യ് ല​ക്ഷ്മി​യാ​ണു നാ​യി​ക.

ര​തീ​ഷ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ആ​ക്‌​ഷ​ൻ ത്രി​ല്ല​റാ​ണ് "വ​ന്പ​ൻ'. പു​ലി​മു​രു​ക​നി​ലെ ത്ര​സി​പ്പി​ക്കു​ന്ന സ്റ്റ​ണ്ടു​രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ പീ​റ്റ​ർ ഹെ​യ്നാ​ണ് ചിത്രത്തിന്‍റെ ആ​ക്ഷ​ൻ കൊ​റി​യോ​ഗ്ര​ഫി. ഇതിന് പിന്നാലെയാണ് ബിഗ് ബി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നത്. മമ്മൂട്ടിയുടെ ടൈറ്റിൽ കഥാപാത്രമായ ബിലാൽ എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ഹി​റ്റ് ചി​ത്രം പോ​ക്കി​രിരാ​ജ​യു​ടെ ര​ണ്ടാം​ഭാ​ഗം "രാ​ജാ-2' അണിയറ‍യിൽ ഒരുങ്ങുകയാണ്. യുവ സംവിധായകൻ ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ടാ​ത്ത ചി​ത്ര​ത്തി​നും മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട്. ഉണ്ണി.ആർ ചിത്രത്തിന് തിരക്കഥ ഒരുക്കും.

ഒരു മെക്സിക്കൻ അപാരത സംവിധാനം ചെയ്ത ടോം ഇമ്മട്ടി മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കാട്ടാളൻ പൊറിഞ്ചു. കോ​മ​ഡി​ക്കും ആ​ക്‌​ഷ​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​കയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് "ഉണ്ട'. അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ റഹ്മാൻ ഖാലിദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമാലയത്തിലും ഭൂട്ടാൻ, നേപ്പാൾ എന്നിവടങ്ങളിലുമാണ് ചിത്രീകരണം.

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം ഭാഗമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ആദ്യ നാല് ഭാഗങ്ങളുടെയും ശില്പികളായ കെ.മധുവും എസ്.എൻ.സ്വാമിയും തന്നെയാണ് അഞ്ചാം ഭാഗവും അണിയിച്ചൊരുക്കുന്നത്. മനോഹരമായ ഒരു ത്രില്ലറായിരിക്കും അഞ്ചാം ഭാഗമെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

മ​മ്മൂ​ട്ടി വേറിട്ട ഗെറ്റ​പ്പി​ൽ എ​ത്തു​ന്ന സി​നി​മ​യാ​ണ് നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന "ഒ​രു ക​ള്ള​ൻ'. കുള്ളൻ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മ​മ്മൂ​ട്ടി കേ​ര​ള​ത്തി​ന്‍റെ ഇ​ട​തു​പ​ക്ഷ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ഭി​ന​യി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ചി​ത്ര​മാ​ണ് "സ​ഖാ​വ് പി.​വി'. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന് ബോ​ബി-സ​ഞ്ജ​യ് ടീം തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു.

ഇതിനിടെ ആ​ന്ധ്രപ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ക​ഥ സിനിമയാകുന്നതിലും നായകനാകുന്നത് മലയാളത്തിന്‍റെ മെഗാസ്റ്റാർ തന്നെ. യാത്ര എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മ​ഹി​വി​രാ​ഘ​വ് ആ​ണ്.

സഞ്ചാരപ്രിയനായ വിനോദ് മേനോൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന പേരിടാത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡീൻ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.

മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗം മി​ഥു​ൻ മാ​നു​വ​ൽ തോമസ് സം​വി​ധാ​നം ചെ​യ്യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എന്നാൽ ചില ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം ഈ പ്രൊജക്ട് മുടങ്ങിക്കിടക്കുകയാണ്. കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ ഉപയോഗിക്കാതെ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ഹാ​പ്പി വെ​ഡിം​ഗി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഒ​മ​ർ​ ലു​ലു എ​ന്നീ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലും മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന​താ​യി വാ​ർ​ത്ത​യു​ണ്ട്. ടി​നി ടോം ​തി​ഥ​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​ത്തി​ലും മെഗാസ്റ്റാർ നായകനാകുമെന്നാണ് അണിയറ സംസാരം.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷം മ​മ്മൂ​ട്ടി​യു​ടെ ത​മി​ഴ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ത്തു​ക​യാ​ണ്. റാം ​സം​വി​ധാനം ചെ​യ്ത "പേ​ര​ൻ​പ്' എന്ന ചിത്രത്തിൽ ടാ​ക്സി ഡ്രൈ​വ​റാ​യ അ​മു​ദ​ൻ എ​ന്ന ക​ഥാ​പാ​ത്രമായാണ് മമ്മൂട്ടി എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.